നെ​ടും​കു​ന്നം: നൂ​റ്റാ​ണ്ടു​ക​ളു​ടെ പാ​ര​മ്പ​ര്യ​വി​ശു​ദ്ധി പേ​റു​ന്ന നെ​ടും​കു​ന്നം ഫൊ​റോ​ന പ​ള്ളി​യി​ലെ ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ പു​ഴു​ക്കു​നേർ​ച്ച ഇ​ന്ന്. ദേ​ശ മ​ധ്യ​സ്ഥ​നാ​യ വി​ശു​ദ്ധ സ്നാ​പ​ക യോ​ഹ​ന്നാ​ന്‍റെ പ്ര​ധാ​ന തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ചാ​ണ് നൂ​റ്റാ​ണ്ടു​ക​ളാ​യു​ള്ള പു​ഴു​ക്കു​നേ​ർ​ച്ച ന​ട​ക്കു​ന്ന​ത്.

നെ​ടും​കു​ന്ന​ത്തെ​യും അ​യ​ൽ​പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും നാ​നാ​ജാ​തി മ​ത​സ്ഥ​രു​ടെ സൗ​ഹാ​ർ​ദ​ത്തി​ന്‍റെ​യും സാ​ഹോ​ദ​ര്യ​ത്തി​ന്‍റെ​യും നേ​ർ​ക്കാ​ഴ്ച​യാ​ണ് നെ​ടും​കു​ന്നം പ​ള്ളി​യി​ലെ പു​ഴു​ക്കു​നേ​ർ​ച്ച. വി​വി​ധ സാ​ഹ​ച​ര്യ​ങ്ങ​ളാ​ൽ നാ​ട്ടി​ൽ​നി​ന്ന് അ​ക​ലെ ക​ഴി​യു​ന്ന​വ​രും, നെ​ടും​കു​ന്ന​ത്തു​നി​ന്നും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ൽനി​ന്നു വിവി​ധ ദേ​ശ​ങ്ങ​ളി​ലേ​ക്ക് കു​ടി​യേ​റി​യ​വ​രും പു​ഴു​ക്കു​നേ​ർ​ച്ച​യി​ൽ സംബ​ന്ധി​ച്ച് വി​ശു​ദ്ധ സ്നാ​പ​ക യോ​ഹ​ന്നാ​ന്‍റെ അ​നു​ഗ്ര​ഹം തേ​ടി നെടും​കു​ന്ന​ത്തേ​ക്ക് എ​ത്തും.

നെ​ടും​കു​ന്ന​ത്തെ ആ​ദ്യ പ​ള്ളി​ക്ക് ഒ​രു വൃ​ശ്ചി​കം 13ന് ​ക​ല്ലി​ട്ട​തിനെ അ​നു​സ്മ​രി​ച്ചാ​ണ് എ​ല്ലാ​വ​ർ​ഷ​വും വൃ​ശ്ചി​കം 13 പ്ര​ധാ​ന തി​രു​നാ​ൾ ദി​ന​മാ​യി ആ​ച​രി​ക്കു​ന്ന​ത്.