അ​ടി​ച്ചു പൂ​സാ​യ പാ​പ്പാ​ൻ​മാ​രെ പോ​ലീ​സ് പി​ടി​കൂ​ടി
Wednesday, October 9, 2024 5:45 AM IST
വൈ​ക്കം: വൈ​ക്ക​ത്ത​ഷ്ട​മി ഉ​ത്സ​വ​ത്തി​ന്‍റെ കോ​പ്പു​തൂ​ക്ക​ൽ ച​ട​ങ്ങി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള എ​ഴു​ന്ന​ള്ളി​പ്പി​ന് എ​ത്തി​യ ആ​ന​യെ റോ​ഡി​ൽ നി​ർ​ത്തി ബാ​റി​ൽ ക​യ​റി അ​ടി​ച്ച് പൂ​സാ​യ പാ​പ്പാ​ൻ​മാ​രെ പോ​ലീ​സ് പി​ടി​കൂ​ടി.

തി​രു​വ​ിതാം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ പേ​രു​കേ​ട്ട ആ​ന​യു​ടെ പാ​പ്പ​ന്മാ​രെ​യാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ആ​ന​യ്ക്ക് കൂ​ച്ചു​വി​ല​ങ്ങ് ഇ​ട്ട ശേ​ഷം ഇ​വ​ർ ബാ​റി​ൽ ക​യ​റി മ​ദ്യ​പി​ക്കു​ക​യാ​യി​രു​ന്നു. സ​മ​യം ക​ഴി​ഞ്ഞി​ട്ടും പാ​പ്പാ​ന്മാ​രെ കാ​ണാ​ത്ത​തി​നെ തു​ട​ർ​ന്ന് ആ​ന ബ​ഹ​ളം വ​യ്ക്കാ​ൻ തു​ട​ങ്ങി. ഇ​തേ തു​ട​ർ​ന്ന് ത​ടി​ച്ചു​കൂ​ടി​യ ആ​ൾ​ക്കാ​ർ പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.


പോ​ലീ​സ് എ​ത്തി​യ​പ്പോ​ൾ പാ​പ്പ​ന്മാ​ർ അ​ടി​ച്ചു പൂ​സാ​യി ഇ​റ​ങ്ങി വ​രു​ന്ന കാ​ഴ്ചയാ​ണ് ക​ണ്ട​ത്. തു​ട​ർ​ന്ന് ഇ​വ​രെ പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു. ദേ​വ​സ്വം അ​ധി​കൃ​ത​ർ എ​ത്തി ആ​ന​യെ കൊ​ണ്ടപോ​കു​വാ​ൻ പാ​പ്പാ​ൻ​മാ​രെ വി​ട്ടു​ത​ര​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ഇ​വ​രെ വി​ട്ട​യ​ച്ചു. ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ ആ​ന ആ​യ​തി​നാ​ൽ സം​ഭ​വം ഒ​തു​ക്കിത്തീർ​ക്കാ​ൻ ദേ​വ​സ്വം അ​ധി​കൃ​ത​ർ ര​ഹ​സ്യ നീ​ക്കം ന​ട​ത്തു​ന്ന​താ​യും ആ​ക്ഷേ​പ​മു​ണ്ട്. നി​രു​ത്ത​ര​വാ​ദ​പ​ര​മാ​യി പ്ര​വ​ർ​ത്തി​ച്ച പാ​പ്പാ​ന്മാ​ർ​ക്ക് എ​തി​രേ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് ആ​ന​പ്രേ​മി​ക​ളു​ടെ ആ​വ​ശ്യം.