അ​രു​വി​ത്തു​റ വോ​ളി​ക്ക് ഇന്നു തു​ട​ക്കം
Wednesday, October 9, 2024 5:13 AM IST
അ​രു​വി​ത്തു​റ:​അ​രു​വി​ത്തു​റ സെ​ൻ​റ് ജോ​ർ​ജ​സ് കോ​ളേ​ജി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന അ​രു​വി​ത്തു​റ വോ​ളി​ക്ക് ഇന്ന് 2.30ന് തു​ട​ക്ക​മാ​കും. കേ​ര​ള സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് യു. ​ഷ​റ​ഫ​ലി ടൂ​ർ​ണ​മെ​ന്‍റ് ഉ​ദ്ഘാ​ട​നം ചെ​യ്യും.

കോ​ളേ​ജ് മാ​നേ​ജ​ർ റ​വ. ഫാ. ​സെ​ബാ​സ്റ്റ്യ​ൻ വെ​ട്ടു​ക​ല്ലേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന ച​ട​ങ്ങി​ൽ പാ​ലാ എം​എ​ൽ​എ മാ​ണി സി ​കാ​പ്പ​ൻ കോ​ളേ​ജ് പ്രി​ൻ​സി​പ്പ​ൽ പ്രഫ. ഡോ. ​സി​ബി ജോ​സ​ഫ്, കോ​ളേ​ജ് ബ​ർ​സാ​ർ .ഫാ ​ബി​ജു കു​ന്ന​യ്ക്കാ​ട്ട്, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ജി​ലു ആ​നി ജോ​ണ്‍, കാ​യി​ക വി​ഭാ​ഗം മേ​ധാ​വി വി​യാ​നി ചാ​ർ​ലി തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ക്കും.

കേ​ര​ള​ത്തി​ലെ പ്ര​മു​ഖ 11 പു​രു​ഷ ടീ​മു​ക​ളും നാ​ല് വ​നി​ത ടീ​മു​ക​ളും​മ​ത്സ​ര​ത്തി​ൽ മാ​റ്റു​ര​ക്കും. ക്രൈ​സ്റ്റ് കോ​ളേ​ജ് ഇ​രി​ങ്ങാ​ല​ക്കു​ട, ഹോ​ളി ഗ്രേ​സ് അ​ക്കാ​ദ​മി ഓ​ഫ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് മാ​ല, സെ​ൻ​റ് തോ​മ​സ് കോ​ളേ​ജ് കോ​ല​ഞ്ചേ​രി, സെ​ൻ​റ് തോ​മ​സ് കോ​ളേ​ജ് പാ​ലാ, എ​സ് എം ​ജി കോ​ളേ​ജ് ചെ​ങ്ങ​ലൂ​ർ എ​സ്‌​സ് എ​ച്ച് കോ​ളേ​ജ് തേ​വ​ര , സെ​ൻ​റ് സ്റ്റീ​ഫ​ൻ​സ് കോ​ളേ​ജ് പ​ത്ത​നാ​പു​രം, ഡി ​ഐ എ​സ് ടി ​കോ​ളേ​ജ് അ​ങ്ക​മാ​ലി, ശ്രീ ​നാ​രാ​യ​ണ കോ​ളേ​ജ് വ​ട​ക​ര, സി​എം​എ​സ് കോ​ളേ​ജ് കോ​ട്ട​യം, സെ​ൻ​റ് ജോ​ർ​ജ് കോ​ളേ​ജ് അ​രു​വി​ത്തു​റ എ​ന്നീ ടീ​മു​ക​ൾ പു​രു​ഷ വി​ഭാ​ഗ​ത്തി​ലും സെ​ൻ​റ് ജോ​സ​ഫ് കോ​ളേ​ജ് ഇ​രി​ങ്ങാ​ല​ക്കു​ട, അ​ൽ​ഫോ​ൻ​സാ കോ​ളേ​ജ് പാ​ലാ, സെ​ൻ സേ​വി​യേ​ഴ്സ് കോ​ളേ​ജ് ആ​ലു​വ, അ​സം​ഷ​ൻ കോ​ളേ​ജ് ച​ങ്ങ​നാ​ശേ​രി എ​ന്ന ടീ​മു​ക​ൾ വ​നി​താ വി​ഭാ​ഗ​ത്തി​ലും മാ​റ്റു​ര​ക്കും. മ​ത്സ​ര​ങ്ങ​ളു​ടെ ഫൈ​ന​ൽ പ​തി​നാ​ലാം തീ​യ​തി തി​ങ്ക​ളാ​ഴ്ച ന​ട​ക്കും.