കാപ്പാ ചുമത്തി പുറത്താക്കി
1458628
Thursday, October 3, 2024 5:05 AM IST
കോട്ടയം: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കുപ്രസിദ്ധ കുറ്റവാളിയെ കാപ്പാ ചുമത്തി ജില്ലയില്‍ നിന്നും പുറത്താക്കി. അതിരമ്പുഴ കോട്ടമുറി തൊട്ടിമാലിയിൽ അച്ചു സന്തോഷ് (34) എന്നയാളെയാണ് കാപ്പാ നിയമപ്രകാരം ജില്ലയിൽനിന്ന് ഒരു വര്‍ഷക്കാലത്തേക്ക് നാടുകടത്തിക്കൊണ്ട് ഉത്തരവായത്. ജില്ലാ പോലീസ് ചീഫ് എ. ഷാഹുല്‍ ഹമീദിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
കോട്ടയം ജില്ലയിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട ഇയാൾക്ക് ഏറ്റുമാനൂർ, കുറവിലങ്ങാട്, തൃപ്പൂണിത്തുറ ഹിൽപാലസ്, തൃശൂർ ഈസ്റ്റ്, ചേർപ്പ്, നെടുമുടി തുടങ്ങിയ സ്റ്റേഷനുകളില്‍ അടിപിടി, കൊലപാതക ശ്രമം, ഭവനഭേദനം, കവർച്ച, സർക്കാർ ഉദ്യോഗസ്ഥരെ ആക്രമിക്കൽ, കഞ്ചാവ് വില്പന തുടങ്ങിയ ക്രിമിനൽ കേസുകൾ നിലവിലുണ്ട്.