സൈക്കിൾ റാലി നടത്തി
1458387
Wednesday, October 2, 2024 7:18 AM IST
മൂത്തേടത്തുകാവ്: രാജഗിരി അമല സിഎംഐ പബ്ലിക് സ്കൂളിന്റെയും ടിവി പുരം പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി ബോധവത്കരണ സെമിനാറും വിദ്യാർഥികളുടെ നേതൃത്വത്തിൽ സൈക്കിൾ റാലിയും നടത്തി. സ്കൂൾ പ്രിൻസിപ്പൽ ഫാ. സിജോ മേനാച്ചേരി സിഎംഐയുടെ അധ്യക്ഷതയിൽ നടന്ന സെമിനാർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ ഷാജി ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കെ. ശ്രീകുമാർ, പഞ്ചായത്ത് അംഗങ്ങളായ സീമ സുജിത്ത്, ദീപ ബിജു, സുനമ്മ ബേബി, വൈസ് പ്രിൻസിപ്പൽ ഫാ. പീറ്റർ നെടുങ്ങാടൻ, ഹെഡ്മിസ്ട്രസ് സ്മിതാ രാജു തുടങ്ങിയവർ സംബന്ധിച്ചു.
പ്രകൃതിയെ മാലിന്യവിമുക്തമാക്കുന്നതിനെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധമുണ്ടാക്കാനായി വിദ്യാർഥികളുടെ നേതൃത്വത്തിൽ നടത്തിയ സൈക്കിൾ റാലി പ്രിൻസിപ്പൽ ഫാ. സിജോ മേനാച്ചേരി ഫ്ലാഗ് ഓഫ് ചെയ്തു.