നീലംപേരൂർ പൂരം പടയണി: ഇന്ന് ഭീമസേനൻ എഴുന്നള്ളും
Friday, September 27, 2024 5:25 AM IST
നീ​​ലം​​പേ​​രൂ​​ർ: പൂ​​രം പ​​ട​​യ​​ണി​​യു​​ടെ മൂ​​ന്നാം​​ഘ​​ട്ട​​മാ​​യ ഇ​​ന്ന​​ലെ ഹ​​നു​​മാ​​ൻ പ​​ട​​യ​​ണി​​ക്ക​​ള​​ത്തി​​ലെ​​ത്തി ചേ​​ര​​മാ​​ൻ പെ​​രു​​മാ​​ൾ കോ​​വി​​ലി​​ലെ​​ത്തി അ​​നു​​വാ​​ദം വാ​​ങ്ങി​​യ ശേ​​ഷ​​മാ​​ണ് മൂ​​ന്നാം ഘ​​ട്ട​​ത്തി​​ന് തു​​ട​​ക്കം കു​​റി​​ച്ച് ആ​​ദ്യം പ്ലാ​​വി​​ല കോ​​ല​​ങ്ങ​​ളി​​ലെ താ​​പ​​സം കോ​​ലം എ​​ഴു​​ന്ന​​ള്ളി​​യ​​ത്. ര​​ണ്ടാം ദി​​വ​​സം ഐ​​രാ​​വ​​തം ക​​ള​​ത്തി​​ൽ എ​​ത്തി. മൂ​​ന്നാം ദി​​വ​​സം പ്ലാ​​വി​​ല കോ​​ല​​ങ്ങ​​ളു​​ടെ തു​​ട​​ർ​​ച്ച​​യാ​​യി ഇ​​ന്ന​​ലെ ഹ​​നു​​മാ​​ൻ കോ​​ലം പ​​ട​​യ​​ണി ക​​ള​​ത്തി​​ൽ എ​​ത്തി. ഇ​​ന്ന് ഭീ​​മ​​സേ​​ന​​ൻ പ​​ട​​യ​​ണി​​ക്ക​​ള​​ത്തി​​ൽ എ​​ത്തു​​ന്ന​​തോ​​ടെ മൂ​​ന്നാം​ഘ​​ട്ടം സ​​മാ​​പി​​ക്കും.

ക​​ല്യാ​​ണ​​സൗ​​ഗ​​ന്ധി​​കം തേ​​ടി​​യു​​ള്ള ഭീ​​മ​​സേ​​ന​ന്‍റെ യാ​​ത്ര​​യ്ക്കി​​ട​​യി​​ൽ കൊ​​ടും വ​​ന​​ത്തി​​ൽ എ​​ത്തു​​ന്ന ഭീ​​മ​​സേ​​ന​​ൻ വ​​ന​​ത്തി​​ൽ ത​​ന്‍റെ യാ​​ത്ര​​യ്ക്ക് മാ​​ർ​​ഗ​​ത​​ട​​സ​​മാ​​യി മു​​ന്നി​​ൽ​ക്കി​ട​​ക്കു​​ന്ന വാ​​ന​​ര​രൂ​​പ​​ത്തി​​ലു​​ള്ള ഹ​​നു​​മാ​​നെ കാ​​ണു​​ന്ന​​താ​​ണ് പ​​ട​​യ​​ണി​​ക​​ള​​ത്തി​​ൽ പ്ലാ​​വി​​ല കോ​​ല​​മാ​​യി ഹ​​നു​​മാ​​നെ എ​​ഴു​​ന്ന​​ള്ളി​​ക്കു​​ന്ന​​ത്. ഇ​​ന്ന് ഭീ​​മ​​സേ​​ന​​ന്‍റെ പ്ലാ​​വി​​ല കോ​​ലം എ​​ഴു​​ന്ന​​ള്ളു​​ന്ന​​തോ​​ടു​കൂ​ടി പ്ലാ​​വി​​ല​​ക്കോ​​ല​​ങ്ങ​​ളി​​ലെ മൂ​​ന്നാം ഘ​​ട്ട​​ത്തി​​ന് സ​​മാ​​പ​​ന​മാ​കും.


നാ​​ലാം ഘ​​ട്ട​​ത്തി​​ൽ പി​​ണ്ടി​​യും കു​​രു​​ത്തോ​​ല​​യും, കൊ​​ടി​​ക്കൂ​​റ,കാ​​വ​​ൽ പി​​ശാ​​ച്, അ​​മ്പ​​ല​​ക്കോ​​ട്ട സിം​​ഹം എ​​ന്നി​​വ​​യെ പ​​ട​​യ​​ണി​​ക​​ള​​ത്തി​​ൽ എ​​ഴു​​ന്ന​​ള്ളി​​ക്കും. സെ​​പ്റ്റം​​ബ​​ർ 30ന് ​​മ​​കം പ​​ട​​യ​​ണി​​യും ഒ​​ക്‌​ടോ​​ബ​​ർ ഒ​​ന്നി​​ന് പ്ര​​ശ​​സ്ത​​മാ​​യ പൂ​​രം പ​​ട​​യ​​ണി​​യും ന​​ട​​ക്കും.