വിശുദ്ധ അൽഫോൻസ തീർഥാടന ദേവാലയത്തിൽ രാ​ത്രി ആ​രാ​ധ​ന
Friday, September 27, 2024 5:25 AM IST
പാ​ലാ: രൂ​പ​ത ക​രി​സ്മാ​റ്റി​ക് ടീ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ നാ​ളെ ഭ​ര​ണ​ങ്ങാ​നം വി​ശു​ദ്ധ അ​ല്‍​ഫോ​ന്‍​സ തീ​ര്‍​ഥാ​ട​ന ദേ​വാ​ല​യ​ത്തി​ല്‍ രാ​ത്രി ആ​രാ​ധ​ന ന​ട​ത്തും. വൈ​കു​ന്നേ​രം ആ​റി​നു ജ​പ​മാ​ല പ്ര​ദ​ക്ഷി​ണം. രാത്രി ആ​രാ​ധ​ന ശു​ശ്രൂ​ഷ​ക​ള്‍ രാ​ത്രി 7.30ന് ​വി​ശു​ദ്ധ കു​ര്‍​ബാ​ന​യോ​ടെ ആ​രം​ഭി​ച്ച് ഞാ​യ​റാ​ഴ്ച പു​ല​ര്‍​ച്ചെ നാ​ലി​ന് വി​ശു​ദ്ധ കു​ര്‍​ബാ​ന​യോ​ടെ സ​മാ​പി​ക്കും.

ഫാ. ​ആ​ദ​ര്‍​ശ് കു​മ്പ​ള​ത്ത് (മൗ​ണ്ട് കാ​ര്‍​മ​ല്‍ ധ്യാ​നകേ​ന്ദ്രം, തി​രു​വ​ന​ന്ത​പു​രം) വ​ച​ന​പ്ര​ഘോ​ഷ​ണ​വും ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന​യും ന​യി​ക്കും. പാ​ലാ രൂ​പ​ത ഇ​വാ​ഞ്ച​ലൈ​സേ​ഷ​ന്‍ ഡ​യ​റ​ക്ട​ര്‍ ഫാ. ​ജേ​ക്ക​ബ് വെ​ള്ള​മ​രു​തു​ങ്ക​ല്‍, അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ ഫാ. ​ആ​ല്‍​ബി​ന്‍ പു​തു​പ്പ​റ​മ്പി​ല്‍, രൂ​പ​ത ക​രി​സ്മാ​റ്റി​ക് ടീ​മം​ഗ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​ര്‍ ശു​ശ്രൂ​ഷ​ക​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കും.