മ​രി​യ​സ​ദ​ന​ത്തി​ന് കൈ​ത്താ​ങ്ങ്: പാ​ലാ ന​ഗ​ര​സ​ഭ​യി​ല്‍ യോ​ഗം
Friday, September 27, 2024 5:25 AM IST
പാ​ലാ: മ​രി​യ​സ​ദ​ന​ത്തി​ന്‍റെ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി പാ​ലാ മു​നി​സി​പ്പാ​ലി​റ്റി​യി​ലും നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ പ​ന്ത്ര​ണ്ടു പ​ഞ്ചാ​യ​ത്തു​ക​ളി​ലെ എ​ല്ലാ വാ​ര്‍​ഡു​ക​ളി​ലും ലോ​ക മാ​ന​സി​കാ​രോ​ഗ്യ ദി​ന​മാ​യ ഒ​ക്ടോ​ബ​ര്‍ പ​ത്തി​ന് മു​ന്‍​കൂ​ട്ടി ത​യാ​റാ​ക്കി​യ ലി​സ്റ്റ് പ്ര​കാ​ര​മു​ള്ള വീ​ടു​ക​ള്‍ സ​ന്ദ​ര്‍​ശി​ച്ച് പ​ര​മാ​വ​ധി തു​ക സ​മാ​ഹ​രി​ക്കും.

ഇ​തി​നാ​യി പാ​ലാ ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല്‍ ഹാ​ളി​ല്‍ ചെ​യ​ര്‍​മാ​ന്‍ ഷാ​ജു വി. ​തു​രു​ത്തേ​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ർ​ന്ന യോ​ഗ​ത്തി​ല്‍ മ​രി​യ​സ​ദ​നം ഇ​ന്ന് അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന വി​ഷ​യ​ങ്ങ​ള്‍ ഡ​യ​റ​ക്ട​ര്‍ സ​ന്തോ​ഷ് മ​രി​യ​സ​ദ​നം അ​വ​ത​രി​പ്പി​ച്ചു.


സ്റ്റാ​ൻ‌​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്മാ​ര്‍, കൗ​ണ്‍​സി​ല​ര്‍​മാ​ര്‍, ര​ാഷ്‌​ട്രീ​യ​ക​ക്ഷി നേ​താ​ക്ക​ള്‍, വ്യാ​പാ​രി വ്യ​വ​സാ​യി പ്ര​തി​നി​ധി​ക​ള്‍, സി​ഡി​എ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍, ഐ​സി​ഡി​എ​സ് പ്ര​തി​നി​ധി​ക​ള്‍, ന​ഗ​ര​സ​ഭാ ജീ​വ​ന​ക്കാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.