പാലാ: സെന്റ് തോമസ് കോളജിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള മെഗാ രക്തദാന ക്യാമ്പില്‍ 75 പേരുടെ രക്തം ദാനം ചെയ്തു. കോളജ് എന്‍എസ്എസ് യൂണിറ്റും ലയണ്‍സ് ക്ലബ് ഓ ഫ് കൊല്ലപ്പള്ളിയും പാലാ ബ്ലഡ് ഫോറവും ഫെഡറല്‍ ബാങ്കും സംയുക്തമായി എസ്എച്ച് മെഡിക്കല്‍ സെന്റര്‍ ബ്ലഡ് ബാങ്കിന്റെയും സെന്റ് തോമസ് ഹോസ്പിറ്റല്‍ ബ്ലഡ് ബാങ്ക് ചെത്തിപ്പുഴയുടെയും സഹകരണത്തോടെയാണ് രക്തദാന ക്യാമ്പും ബോധവത്കരണ ക്ലാസും നടത്തിയത്.
പരിപാടിയുടെ ഉദ്ഘാടനം കോളജ് പ്രിന്‍സിപ്പല്‍ ഡോ. സിബി ജയിംസിന്റെ അധ്യക്ഷതയില്‍ ഫ്രാന്‍സിസ് ജോര്‍ജ് എംപി നിര്‍വഹിച്ചു.
ലയണ്‍സ് ചീഫ് പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ സിബി മാത്യു പ്ലാത്തോട്ടം, പാലാ ബ്ലഡ് ഫോറം ജനറല്‍ കണ്‍വീനര്‍ ഷിബു തെക്കേമറ്റം, ഫെഡറല്‍ ബാങ്ക് സോണല്‍ ഹെഡ് നിഷാ കെ. ദാസ്, പാലാ റീജണ്‍ ഹെഡ് പി.ജി. ജയമോള്‍, റീജണ്‍ ചെയര്‍പേഴ്സണ്‍ ആര്.കെ. ബിജു, സോണ്‍ ചെയര്‍പേഴ്സണ്‍ ബി. ഹരിദാസ്, ക്ലബ് പ്രസിഡന്റ് നിക്സണ് കെ. അറയ്ക്കല്‍, ബെന്നി ചോക്കാട്ട്, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍മാരായ റോബേഴ്സ് തോമസ്, ഡോ. സിസ്റ്റര്‍ പ്രിന്‍സി ഫിലിപ്പ്, ഫെഡറല്‍ ബാങ്ക് മാനേജര്‍ ജൂലിയ ജോര്‍ജ്, ജെറിന് ഉമ്മന്‍ ഡേവിഡ്, എന്‍എസ്എസ് വോളണ്ടിയര്‍മാരായ കൗമുദി കളരിക്കണ്ടി, മാത്യു സോജന്, ഹൃഷേന്ദ്ര ഹരിപ്രസാദ്, റെനിറ്റ് ബെന്നി തുടങ്ങിയവര്‍ പ്രസംഗിച്ചു.