ചെങ്ങളം: തീര്‍ഥാടനകേന്ദ്രമായ ചെങ്ങളം സെന്റ് ആന്റണീസ് പള്ളിയില്‍ 112-ാമത് കല്ലിട്ട തിരുനാളാഘോഷവും അദ്ഭുതപ്രവര്‍ത്തകനായ വിശുദ്ധ അന്തോനീസിന്റെ നൊവേനയും ഒക്ടോബര്‍ ഒന്നുവരെ നടക്കുമെന്ന് വികാരി മോണ്‍. ജോര്‍ജ് ആലുങ്കല്‍, അസിസ്റ്റന്റ് വികാരി ഫാ. ബോബി വേലിയ്ക്കകത്ത് എന്നിവര്‍ അറിയിച്ചു.
ഇന്നും നാളെയും രാവിലെ 6.15നും വൈകുന്നേരം 5.30നും വിശുദ്ധ കുര്‍ബാന, നൊവേന. 29നു രാവിലെ 5.30നും വൈകുന്നേരം 5.30നും വിശുദ്ധ കുര്‍ബാന, നൊവേന, രാവിലെ ഏഴിനും 9.30നും വിശുദ്ധ കുര്‍ബാന. 30നു രാവിലെ 6.15നും വൈകുന്നേരം 5.30നും വിശുദ്ധ കുര്‍ബാന, നൊവേന. പ്രധാന തിരുനാള്‍ ദിനമായ ഒക്ടോബര്‍ ഒന്നിന് രാവിലെ 6.30നും 6.45നും 11നും വിശുദ്ധ കുര്‍ബാന, നൊവേന. വൈകുന്നേം അഞ്ചിന് വിശുദ്ധ കുര്‍ബാന - ഫാ. തോമസ് പരിന്തിരിക്കല്‍, ഏഴിന് പ്രദക്ഷിണം, എട്ടിന് സമാപനാശീര്‍വാദം.