പാ​ലാ: ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍ വ​യോ​ജ​ന​ങ്ങ​ളു​ടെ സം​ര​ക്ഷ​ണ​ത്തി​നു മു​ന്‍​തൂ​ക്കം ന​ല്‍​കു​ന്ന പ​ദ്ധ​തി​ക​ള്‍ ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​വി. ബി​ന്ദു. ജി​ല്ലാ സാ​മൂ​ഹി​ക​നീ​തി ഓ​ഫീ​സി​ന്‍റെ​യും സാ​മൂ​ഹി​ക​സു​ര​ക്ഷാ മി​ഷ​ന്‍റെ​യും കോ​ട്ട​യം-​പാ​ലാ മെ​യി​ന്‍റ​ന​ന്‍​സ് ട്രൈ​ബ്യൂ​ണ​ലി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച ദേ​ശീ​യ വ​യോ​ജ​ന​ദി​നാ​ച​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു കെ.​വി. ബി​ന്ദു.

പാ​ലാ ചെ​ത്തി​മ​റ്റം ദൈ​വ​ദാ​ന്‍ സെ​ന്‍റ​റി​ല്‍ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ല്‍ പാ​ലാ ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ ജോ​സി​ന്‍ ബി​നോ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

2022ലെ ​കേ​ര​ള സം​ഗീ​ത - നാ​ട​ക അ​ക്കാ​ദ​മി ഗു​രു​പൂ​ജ പു​ര​സ്‌​കാ​ര ജേ​താ​വും നാ​ട​ക പ്ര​വ​ര്‍​ത്ത​ക​നു​മാ​യ പൊ​ന്‍​കു​ന്നം സെ​യ്ദ്, 2021ലെ ​കേ​ര​ള സം​ഗീ​ത - നാ​ട​ക അ​ക്കാ​ദ​മി ഗു​രു​പൂ​ജ പു​ര​സ്‌​കാ​ര ജേ​താ​വും ചി​ത്ര​ക​ല അ​ധ്യാ​പ​ക​നും ച​മ​യ​ക​ലാ​കാ​ര​നു​മാ​യ വി.​എ. സു​കു​മാ​ര​ന്‍ നാ​യ​ര്‍ ( ഇ​ട​മ​റ്റം സു​കു) എ​ന്നി​വ​രെ​യും വി​വി​ധ ക്ഷേ​മ സ്ഥാ​പ​ന​ങ്ങ​ളി​ലെ മു​തി​ര്‍​ന്ന പൗ​ര​ന്മാ​രെ​യും ആ​ദ​രി​ച്ചു.

ന​ഗ​ര​സ​ഭാം​ഗം ബി​ന്ദു ബി​നു, സം​സ്ഥാ​ന വ​യോ​ജ​ന കൗ​ണ്‍​സി​ല്‍ അം​ഗം വും ​എ​സ്.​സി.​എ​ഫ്.​ഡ​ബ്ലി​യു.​എ ജി​ല്ലാ സെ​ക്ര​ട്ട​റി​യു​മാ​യ തോ​മ​സ് പോ​ത്ത​ന്‍, പാ​ലാ സ്‌​നേ​ഹ​ഗി​രി മി​ഷ​ന​റി സി​സ്റ്റേ​ഴ്‌​സ് പ്രൊ​വി​ന്‍​ഷ്യ​ല്‍ സു​പ്പീ​രി​യ​ര്‍ സി​സ്റ്റ​ര്‍ കാ​ര്‍​മ​ല്‍ ജി​യോ എ​സ്എം​എ​സ്, ജി​ല്ലാ സാ​മൂ​ഹ്യ​നീ​തി ഓ​ഫീ​സ​ര്‍ വി. ​എ. ഷം​നാ​ദ്, സാ​മൂ​ഹ്യ സു​ര​ക്ഷാ​മി​ഷ​ന്‍ ജി​ല്ലാ കോ- ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ജോ​ജി ജോ​സ​ഫ്, സാ​മൂ​ഹി​ക​നീ​തി ഓ​ഫീ​സ് സീ​നി​യ​ര്‍ സൂ​പ്ര​ണ്ട് പി. ​എ​ന്‍. പ്ര​മോ​ദ് കു​മാ​ര്‍, ഓ​ര്‍​ഫ​നേ​ജ് കൗ​ണ്‍​സി​ല​ര്‍ പി. ​എം. ജോ​സ​ഫ്, കോ​ട്ട​യം മെ​യി​ന്റ​ന​ന്‍​സ് ട്രൈ​ബ്യൂ​ണ​ല്‍ ടെ​ക്‌​നി​ക്ക​ല്‍ അ​സി​സ്റ്റ​ന്‍റുമാ​രാ​യ പി.​എ​ച്ച്. ചി​ത്ര, സ്റ്റെ​ഫി മ​രി​യ ജോ​സ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.