ഓ​​ര്‍​മ​​ക​​ളു​​ടെ വി​​ര​​ല്‍​ത്തു​​മ്പു പിടി​​ച്ച് അ​​വ​​ര്‍ വീ​​ണ്ടും പ​​ള്ളി​​ക്കൂ​​ട​​ത്തി​​ലേ​​ക്ക്
Sunday, October 1, 2023 6:24 AM IST
കോ​​ട്ട​​യം: കു​​ടും​​ബ​​ശ്രീ അ​​യ​​ല്‍​ക്കൂ​​ട്ട​​ത്തി​​ലെ വ​​നി​​ത​​ക​​ള്‍ തി​​രി​​കെ സ്‌​​കൂ​​ളി​​ലേ​​ക്ക്. പാ​​വാ​​ട​​യും വ​​ട്ട​​പ്പൊ​​ട്ടും കു​​ത്തി​​യ ഓ​​ര്‍​മ​​ക​​ളു​​ടെ കൈ​​യും പി​​ടി​​ച്ച് പ​​ഠി​​ക്കാ​​ന്‍ വീ​​ണ്ടും പ​​ള്ളി​​ക്കൂ​​ട​​ത്തി​​ലേ​​ക്ക് എ​​ത്തു​​ക​​യാ​​ണി​​വ​​ർ. കു​​ടും​​ബ​​ശ്രീ ശ​​ക്തീ​​ക​​ര​​ണ കാ​​മ്പ​​യി​​ന്‍റെ ഭാ​​ഗ​​മാ​​യാ​​ണ് ജി​​ല്ല​​യി​​ലെ 16,546 അ​​യ​​ല്‍​ക്കൂ​​ട്ട​​ത്തി​​ലെ 2,63,009 വ​​നി​​ത​​ക​​ള്‍ സ്‌​​കൂ​​ളി​​ലേ​​ക്ക് വീ​​ണ്ടും എ​​ത്തു​​ന്ന​​ത്.

സ്‌​​കൂ​​ള്‍ വി​​ദ്യാ​​ഭ്യാ​​സ കാ​​ല​​ത്തെ പു​​ന​​ര​​വ​​ത​​രി​​പ്പി​​ക്കു​​ന്ന മാ​​തൃ​​ക​​യി​​ലാ​​ണ് പ​​രി​​ശീ​​ല​​നം. വി​​ദ്യാ​​ഭ്യാ​​സ വ​​കു​​പ്പു​​മാ​​യി സ​​ഹ​​ക​​രി​​ച്ച് വി​​വി​​ധ സ്‌​​കൂ​​ളു​​ക​​ളി​​ലെ അ​​വ​​ധി ദി​​വ​​സ​​ങ്ങ​​ളി​​ലാ​​ണ് ക്ലാ​​സു​​ക​​ള്‍ ക്ര​​മീ​​ക​​രി​​ച്ചി​​രി​​ക്കു​​ന്ന​​ത്. സ്‌​​കൂ​​ളി​​ലെ ഒ​​രു ദി​​വ​​സം എ​​ങ്ങ​​നെ​​യാ​​ണോ അ​​തു​​പോ​​ലെ അ​​ഞ്ച് പീ​​രീ​​ഡ് ആ​​യി പ​​ഠ​​ന വി​​ഷ​​യ​​ങ്ങ​​ള്‍ ത​​യാ​​റാ​​ക്കി​​യി​​രി​​ക്കു​​ന്നു. 78 സി​​ഡി​​എ​​സു​​ക​​ളി​​ലെ അ​​യ​​ല്‍​ക്കൂ​​ട്ട അം​​ഗ​​ങ്ങ​​ളാ​​ണ് പ​​ഠ​​ന​​ത്തി​​നാ​​യി സ്‌​​കൂ​​ളു​​ക​​ളി​​ലെ​​ത്തു​​ക.

500 ക്ലാ​​സ് മു​​റി

ഇ​​തി​​നാ​​യി 500 ഓ​​ളം ക്ലാ​​സ് മു​​റി ജി​​ല്ല​​യി​​ല്‍ സ​​ജ്ജ​​മാ​​ക്കും. ഓ​​രോ സി​​ഡി​​എ​​സി​​നു കീ​​ഴി​​ലു​​മു​​ള്ള വി​​ദ്യാ​​ല​​യ​​ങ്ങ​​ളി​​ലാ​​കും അ​​യ​​ല്‍​ക്കൂ​​ട്ട​​ങ്ങ​​ള്‍ പ​​ങ്കെ​​ടു​​ക്കു​​ക. സം​​സ്ഥാ​​ന​​ത്ത് 46 ല​​ക്ഷം അ​​യ​​ല്‍​ക്കൂ​​ട്ട വ​​നി​​ത​​ക​​ള്‍ പ​​ഠി​​താ​​ക്ക​​ളാ​​യി എ​​ത്തു​​ന്നു എ​​ന്ന​​താ​​ണ് കാ​​മ്പ​​യി​​ന്‍റെ മു​​ഖ്യ സ​​വി​​ശേ​​ഷ​​ത. സി​​ഡി​​എ​​സ് റി​​സോ​​ഴ്‌​​സ് പേ​​ഴ്‌​​സ​​ണ്‍​മാ​​ര്‍, വി​​വി​​ധ പ​​രി​​ശീ​​ല​​ന ഗ്രൂ​​പ്പി​​ലെ അം​​ഗ​​ങ്ങ​​ള്‍, ജി​​ല്ലാ​​മി​​ഷ​​ന്‍ ജീ​​വ​​ന​​ക്കാ​​ര്‍, കു​​ടും​​ബ​​ശ്രീ സ്‌​​നേ​​ഹി​​ത ഉ​​ദ്യോ​​ഗ​​സ്ഥ​​ര്‍ എ​​ന്നി​​വ​​രും കാ​​മ്പ​​യി​​നി​​ല്‍ പ​​ങ്കാ​​ളി​​യാ​​കും.


ഒ​​രു ക്ലാ​​സ് മു​​റി​​യി​​ല്‍ 50 മു​​ത​​ല്‍ 60 വ​​രെ പ​​ഠി​​താ​​ക്ക​​ളു​​ണ്ടാ​​വും. അ​​വ​​ധി ദി​​വ​​സ​​ങ്ങ​​ളി​​ല്‍ രാ​​വി​​ലെ 9.30 മു​​ത​​ല്‍ വൈ​​കു​​ന്നേ​​രം 4.30 വ​​രെ​​യാ​​ണ് പ​​ഠ​​നം. പ​​ദ്ധ​​തി ന​​ട​​ത്തി​​പ്പു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് ജി​​ല്ലാ, ബ്ലോ​​ക്ക് ത​​ല പ​​രി​​ശീ​​ല​​ന​​ങ്ങ​​ള്‍ ന​​ട​​ത്തി​​യി​​രു​​ന്നു. രാ​​വി​​ല​​ത്തെ അ​​സം​​ബ്ലി​​യി​​ല്‍ കു​​ടും​​ബ​​ശ്രീ​​യു​​ടെ മു​​ദ്ര​​ഗീ​​തം ആ​​ല​​പി​​ക്കും. തു​​ട​​ര്‍​ന്ന് ക്ലാ​​സ് ആ​​രം​​ഭി​​ക്കും.

സം​​ഘ​​ശ​​ക്തി അ​​നു​​ഭ​​വ പാ​​ഠ​​ങ്ങ​​ള്‍, അ​​യ​​ല്‍​ക്കൂ​​ട്ട​​ത്തി​​ന്‍റെ സ്പ​​ന്ദ​​നം ക​​ണ​​ക്കി​​ലാ​​ണ്, സം​​ഘ​​ഗാ​​നം- ജീ​​വി​​ത​​ഭ​​ദ്ര​​ത ഞ​​ങ്ങ​​ളു​​ടെ സ​​ന്തോ​​ഷം, ഉ​​പ​​ജീ​​വ​​നം-​​ആ​​ശ​​യ​​ങ്ങ​​ള്‍ പ​​ദ്ധ​​തി​​ക​​ള്‍, ഡി​​ജി​​റ്റ​​ല്‍ കാ​​ലം എ​​ന്നി​​വ​​യാ​​ണ് പാ​​ഠ്യ വി​​ഷ​​യ​​ങ്ങ​​ള്‍. റി​​സോ​​ഴ്‌​​സ് പേ​​ഴ്‌​​സ​​ൺ​​മാ​​രാ​​ണ് അ​​ധ്യാ​​പ​​ക​​രാ​​യെ​​ത്തു​​ന്ന​​ത്.

യൂ​​ണി​​ഫോ​​മും

താ​​ത്പ​​ര്യ​​മു​​ള്ള അ​​യ​​ല്‍​ക്കൂ​​ട്ട​​ങ്ങ​​ള്‍​ക്ക് യൂ​​ണി​​ഫോ​​മും ധ​​രി​​ക്കാം. സ്‌​​കൂ​​ള്‍ അ​​ധി​​കൃ​​ത​​ര്‍ അ​​ധ്യാ​​പ​​ക​​ര്‍ എ​​ന്നി​​വ​​രോ​​ടൊ​​പ്പം എ​​ന്‍​സി​​സി, എ​​ന്‍​എ​​സ്എ​​സ്, പി​​ടി​​എ, പ്രാ​​ദേ​​ശി​​ക ക്ല​​ബ്ബു​​ക​​ള്‍ എ​​ന്നി​​വ​​രു​​ടെ സ​​ഹ​​ക​​ര​​ണ​​വും ഉ​​റ​​പ്പാ​​ക്കി​​യാ​​ണ് കാ​​മ്പ​​യി​​ന്‍ ന​​ട​​ത്തു​​ന്ന​​ത്.തി​​രി​​കെ സ്‌​​കൂ​​ളി​​ന്‍റെ ജി​​ല്ല​​യി​​ലെ പ​​രി​​പാ​​ടി​​ക​​ള്‍​ക്ക് അ​​യ്മ​​നം കു​​ട​​മാ​​ളൂ​​ര്‍ എ​​ല്‍​പി സ്‌​​കൂ​​ളി​​ല്‍ മ​​ന്ത്രി വി.​​എ​​ന്‍. വാ​​സ​​വ​​ന്‍ ഇ​​ന്നു തു​​ട​​ക്കം കു​​റി​​ക്കും.