ഉ​ഴ​വൂ​ർ: കെ.​ആ​ർ. നാ​രാ​യ​ണ​ൻ സ്പെ​ഷാ​ലി​റ്റി ആ​ശു​പ​ത്രി​യി​ൽ ഈ ​സാ​മ്പ​ത്തി​ക വ​ർ​ഷം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 1.15 കോ​ടി രൂ​പ​യു​ടെ വി​ക​സ​ന​പ​ദ്ധ​തി​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കു​മെ​ന്ന് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ൺ​സ​ൺ പു​ളി​ക്കീ​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ. ​സി​ന്ധു​മോ​ൾ ജേ​ക്ക​ബ്, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പി.​എ​ൻ. രാ​മ​ച​ന്ദ്ര​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു.


ആ​ശു​പ​ത്രി​യി​ൽ ഡ​യാ​ലി​സി​സ് യ​ന്ത്ര​ങ്ങ​ളും ക്ര​മീ​ക​ര​ണ​ങ്ങ​ളും ഒ​രു​ക്കു​ന്ന​തി​ന് 30 ല​ക്ഷം, സി​സി​ടി​വി സ്ഥാ​പി​ക്കു​ന്ന​തി​ന് 10 ല​ക്ഷം, സൗ​രോ​ർ​ജ പാ​ന​ലി​ന് 10 ല​ക്ഷം, തൂ​മ്പൂ​ർ​മൂ​ഴി മാ​തൃ​ക​യി​ലു​ള്ള മാ​ലി​ന്യ​സം​സ്‌​ക​ര​ണ​ത്തി​ന് അ​ഞ്ച് ല​ക്ഷം, ആ​ശു​പ​ത്രി പു​ന​രു​ദ്ധാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് അ​ഞ്ച് ല​ക്ഷം, ആ​ശു​പ​ത്രി ഫ്ര​ണ്ട് ഓ​ഫീ​സ് ക്ര​മീ​ക​ര​ണ​ത്തി​ന് ര​ണ്ട് ല​ക്ഷം, വാ​ട്ട​ർ ഫി​ൽ​ട്രേ​ഷ​ൻ യൂ​ണി​റ്റി​ന് 3.7 ല​ക്ഷം, ഇ​ൻ​സി​ന​റേ​റ്റ​ർ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്ക് 1.49 ല​ക്ഷം, ഫാ​ർ​മ​സി സ്റ്റോ​ർ എ.​സി​യാ​ക്കു​ന്ന​തി​ന് ര​ണ്ട് ല​ക്ഷം എ​ന്നി​ങ്ങ​നെ​യാ​ണ് തു​ക അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് വൈ​സ്പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.

ആ​ശു​പ​ത്രി​യി​ൽ മ​രു​ന്ന് വാ​ങ്ങ​ൽ, മ​റ്റ് അ​നു​ദി​ന ആ​വ​ശ്യ​ങ്ങ​ൾ എ​ന്നി​വ​യ്ക്ക് പ​തി​വു​പോ​ലെ വേ​റേ​യും തു​ക ന​ൽ​കി​യി​ട്ടു​ണ്ട്. സാ​ധാ​ര​ണ​ക്കാ​രാ​യ രോ​ഗി​ക​ൾ എ​ത്തു​ന്ന ആ​ശു​പ​ത്രി​യി​ൽ മ​തി​യാ​യ സൗ​ക​ര്യ​ങ്ങ​ൾ ഉ​റ​പ്പാ​ക്കാ​നാ​ണ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ല​ക്ഷ്യ​മി​ടു​ന്ന​ത്.

ആ​ശു​പ​ത്രി​യി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച ഡ​യാ​ലി​സി​സ് യൂ​ണി​റ്റ് സാ​ധാ​ര​ണ​ക്കാ​ർ​ക്ക് ഏ​റെ നേ​ട്ട​മാ​യി​ട്ടു​ണ്ട്. ഡ​യാ​ലി​സി​സ് ടെ​ക്നീ​ഷ​നെ നി​യ​മി​ച്ച് വേ​ത​നം ന​ൽ​കി സേ​വ​നം ഉ​റ​പ്പാ​ക്കു​ന്ന​ത് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ്.