മാടപ്പള്ളി: കെ-റെയില്‍ സില്‍വര്‍ലൈന്‍ പദ്ധതി പിന്‍വലിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സില്‍വര്‍ലൈന്‍ വിരുദ്ധ ജനകീയ സമിതി കോട്ടയം ജില്ലാ കമ്മിറ്റി മാടപ്പള്ളിയില്‍ നടത്തിവരുന്ന സത്യഗ്രഹ സമരം 415 ദിവസം പിന്നിട്ടു. സമരസമിതി ജില്ലാ ചെയര്മാന് ബാബു കുട്ടന്‍ചിറയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമരം ജില്ലാ രക്ഷാധികാരി വി.ജെ. ലാലി സമരം ഉദ്ഘാടനം ചെയ്തു.
എസ്. രാജീവന്, മിനി കെ. ഫിലിപ്പ്, അപ്പിച്ചന്‍ എഴുത്തുപള്ളി, എ.ടി. വര്‍ഗീസ്, ലിജി ബാബു, കൃഷ്ണന് നായര്‍, തങ്കച്ചന് ഇലവുംമൂട്ടില്‍, രതീഷ് രാജന്, ടി.ജി. വര്‍ഗീസ്, റോസ്ലിന് ഫിലിപ്പ്, സെലിന് ബാബു, ദേവസ്യാച്ചന് പുന്നമൂട്ടില്‍, സിബിച്ചന് എഴുത്തുപള്ളി, എസ്. രാധാമണി, മാത്യു ജേക്കബ്, സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിച്ചു.