ഐ​എ​സ്ആ​ർ​ഒ ശി​ല്പ​ശാ​ല​യും സ്പേ​സ് എ​ക്സി​ബി​ഷ​നും 12ന്
Thursday, June 8, 2023 11:56 PM IST
വൈ​ക്കം: കേ​ന്ദ്ര​സ​ര്‍ക്കാ​ര്‍ ആ​വി​ഷ്‌​ക​രി​ച്ച എം​പി​മാ​ര്‍ക്കു​ള്ള സ​ന്‍സ​ദ് ആ​ദ​ര്‍ശ് ഗ്രാ​മീ​ണ്‍ യോ​ജ​ന (എ​സ്എ​ജി​വൈ) പ​ദ്ധ​തി​യി​ലേ​ക്ക് ബി​നോ​യ് വി​ശ്വം എം​പി നി​ര്‍ദേ​ശി​ച്ച ത​ല​യാ​ഴം പ​ഞ്ചാ​യ​ത്തി​ല്‍ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി 12ന് ​ഐ​എ​സ്ആ​ര്‍ഒ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഏ​ക​ദി​ന ശി​ല്പ​ശാ​ല​യും സ്‌​പേ​സ് എ​ക്‌​സി​ബി​ഷ​നും സം​ഘ​ടി​പ്പി​ക്കും.
വൈ​ക്കം സെ​ന്‍റ് സേ​വ്യേ​ഴ്‌​സ് കോ​ള​ജ് അ​ങ്ക​ണ​ത്തി​ല്‍ ശാ​സ്ത്ര വി​ഷ​യ​ത്തി​ല്‍ അ​ഭി​രു​ചി​യു​ള്ള ഹൈ​സ്‌​കൂ​ള്‍, ഹ​യ​ര്‍ സെ​ക്ക​ന്‍ഡ​റി വി​ദ്യാ​ര്‍ഥി​ക​ള്‍ക്കാ​യാ​ണ് ശി​ല്പ​ശാ​ല​യും സ്‌​പേ​സ് എ​ക്‌​സി​ബി​ഷ​നും സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.
രാ​വി​ലെ 10ന് ​ഐ​എ​സ്ആ​ര്‍ഒ ചെ​യ​ര്‍മാ​ന്‍ എ​സ്. സോ​മ​നാ​ഥി​നെ കോ​ള​ജി​ലെ എ​ന്‍സി​സി കേ​ഡ​റ്റു​ക​ള്‍ ഗാ​ര്‍ഡ് ഓ​ഫ് ഓ​ണ​ര്‍ ന​ല്‍കി സ്വീ​ക​രി​ക്കും. 10.30ന് ​ന​ട​ക്കു​ന്ന സ​മ്മേ​ള​നം ഐ​എ​സ്ആ​ര്‍ഒ ചെ​യ​ര്‍മാ​ന്‍ എ​സ്. സോ​മ​നാ​ഥ് ഉ​ദ്ഘാ​ട​നം ചെ​യ്യും. തു​ട​ര്‍ന്ന് വൈ​ക്ക​ത്തെ 19 സ്‌​കൂ​ളു​ക​ളി​ല്‍നി​ന്നും വൈ​ക്കം സെ​ന്‍റ് സേ​വ്യേ​ഴ്‌​സ് കോ​ള​ജി​ല്‍ നി​ന്നു​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 110 കു​ട്ടി​ക​ളു​മാ​യി അ​ദ്ദേ​ഹം സം​വ​ദി​ക്കും. ബി​നോ​യ് വി​ശ്വം എം​പി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സി.​കെ ആ​ശ എം​എ​ല്‍എ സ്‌​പേ​സ് എ​ക്‌​സി​ബി​ഷ​ന്‍റെ സ്വി​ച്ച് ഓ​ണ്‍ ക​ര്‍മം നി​ര്‍വ​ഹി​ക്കും. ജി​ല്ലാ ക​ള​ക്ട​ര്‍ വി. ​വി​ഘ്‌​നേ​ശ്വ​രി, വി​എ​സ്എ​സ്‌​സി ഡ​യ​റ​ക്ട​ര്‍ എ​സ്. ഉ​ണ്ണി​കൃ​ഷ്ണ​ന്‍നാ​യ​ര്‍, പി​എ​യു കോ​ട്ട​യം പ്രോ​ജ​ക്‌​ട് ഓ​ഫീ​സ​ർ പി.​എ​സ് ഷി​നോ, ഡി.​ഡി എ​ഡ്യു​ക്കേ​ഷ​ന്‍ ഡ​യ​റ​ക്ട​ര്‍ സു​ബി​ന്‍ പോ​ൾ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് കെ.​വി ബി​ന്ദു, വൈ​ക്കം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് കെ.​കെ ര​ഞ്ജി​ത്ത്, ത​ല​യാ​ഴം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ബി.​എ​ല്‍ സെ​ബാ​സ്റ്റ്യ​ന്‍, ജി​ല്ലാ വ​നി​താ ക്ഷേ​മ ഓ​ഫീ​സ​ര്‍ ല​ക്ഷ്മി പ്ര​സാ​ദം, കൊ​ത​വ​റ കോ​ളേ​ജ് പ്രി​ന്‍സി​പ്പ​ൽ ജി​ന്‍സ​ണ്‍ ഡി. ​പ​റ​മ്പി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും. സ്‌​പേ​സ് സ​യ​ന്‍സ് എ​ന്ന വി​ഷ​യ​ത്തി​ല്‍ ഐ​എ​സ്ആ​ര്‍ഒ സ​യ​ന്‍റി​സ്റ്റ് പി. ​ച​ന്ദ്ര​ന്‍ ക്ലാ​സ് എ​ടു​ക്കും. തു​ട​ര്‍ന്ന് കു​ട്ടി​ക​ള്‍ക്കാ​യി ക്വി​സ്, ഉ​പ​ന്യാ​സ മ​ത്സ​ര​ങ്ങ​ളും വാ​ട്ട​ര്‍ റോ​ക്ക​റ്റ് വി​ക്ഷേ​പ​ണ​വും ഐ​എ​സ്ആ​ര്‍ഒ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തും.
പ്രോ​ഗ്രാ​മി​ന്‍റെ ഭാ​ഗ​മാ​യി 12നും 13​നും കു​ട്ടി​ക​ൾ​ക്കും പൊ​തു​ജ​ന​ങ്ങ​ള്‍ക്കു​മാ​യി സ്‌​പേ​സ് എ​ക്‌​സി​ബി​ഷ​ന്‍ കാ​ണു​ന്ന​തി​നു​ള്ള സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി.​എ​ല്‍. സെ​ബാ​സ്റ്റ്യ​ന്‍, പ​ഞ്ചാ​യ​ത്ത് അം​ഗം കെ. ​ബി​നി​മോ​ന്‍, പ​ബ്ലി​സി​റ്റി ക​മ്മി​റ്റി ക​ണ്‍വീ​ന​ര്‍ എ.​സി. ജോ​സ​ഫ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ജി​ഇ​ഒ വൈ. ​ഉ​ണ്ണി​ക്കു​ട്ട​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു