കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ ദ​ള​വാ​ക്കു​ളം ബ​സ് ടെ​ർ​മി​ന​ലി​ൽ ക​യ​റു​ന്നി​ല്ലെ​ന്നു പ​രാ​തി
Thursday, June 8, 2023 11:56 PM IST
വൈ​ക്കം: ദ​ള​വാ​ക്കു​ളം ബ​സ് ടെ​ർ​മി​ന​ലി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ ക​യ​റു​ന്നി​ല്ലെ​ന്ന് പ​രാ​തി.
കെ​എ​സ്ആ​ർ​ടി​സി സൂ​പ്പ​ര്‍ഫാ​സ്റ്റ്, സി​ഫ്റ്റ്, ഫാ​സ്റ്റ് പാ​സ​ഞ്ച​ര്‍, ചി​ല ഓ​ര്‍ഡി​ന​റി ബ​സു​ക​ൾ തു​ട​ങ്ങി​യ​വ ബ​സ് ടെ​ർ​മി​ന​ലി​ന് പു​റ​ത്തു നി​ര്‍ത്തി​യാ​ണ് ആ​ളെ ക​യ​റ്റു​ക​യും ഇ​റ​ക്കു​ക​യും ചെ​യ്യു​ന്ന​ത്. വീ​തി​കു​റ​ഞ്ഞ റോ​ഡി​ല്‍ ബ​സു​ക​ള്‍ നി​ര്‍ത്തു​മ്പോ​ള്‍ ഗ​താ​ഗ​ത​ക്കു​രു​ക്കു​ണ്ടാ​കു​ന്ന​ത് പ​തി​വാ​കു​ക​യാ​ണ്. റോ​ഡി​ന് സ​മീ​പ​ത്തെ ഓ​ട​യ്ക്കു മൂ​ടി​യി​ല്ല. ബ​സി​ല്‍നി​ന്ന് ഇ​റ​ങ്ങു​ന്ന യാ​ത്ര​ക്കാ​ര്‍ കാ​ല്‍വ​ഴു​തി ഓ​ട​യി​ല്‍ വീ​ഴാ​നു​ള്ള സാ​ധ്യ​ത​യും കൂ​ടു​ത​ലാ​ണ്.
കി​ഴ​ക്കേ​ഗോ​പു​ര ന​ട​യ്ക്കു മു​ന്നി​ലാ​യു​ള്ള വ​ള​വി​ലാ​ണ് പ​ല​പ്പോ​ഴും ബ​സു​ക​ള്‍ നി​ര്‍ത്താ​റു​ള്ള​ത്. ഇ​ത് അ​പ​ക​ട​സാ​ധ്യ​ത വ​ര്‍ധി​പ്പി​ക്കു​ന്നു. ലി​ങ്ക് റോ​ഡ്, ആ​റാ​ട്ടു​കു​ള​ങ്ങ​ര എ​ന്നി​വി​ട​ങ്ങ​ളി​ല്‍നി​ന്നു​മെ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ള്‍ വ​ള​വി​ല്‍ നി​ര്‍ത്തു​ന്ന ബ​സി​ന്‍റെ പി​ന്നി​ല്‍ ഇ​ടി​ക്കാ​നും സാ​ധ്യ​ത​യു​ണ്ട്.
എ​റ​ണാ​കു​ള​ത്തു​നി​ന്ന് എ​ത്തു​ന്ന ചി​ല സൂ​പ്പ​ര്‍ ഫാ​സ്റ്റ് ബ​സു​ക​ള്‍ ലി​ങ്ക് റോ​ഡി​ലൂ​ടെ​യു​ള്ള യാ​ത്ര ഒ​ഴി​വാ​ക്കി വ​ലി​യ ക​വ​ല​യി​ല്‍നി​ന്നു വ​ട​ക്കേ ന​ട​വ​ഴി പ​ടി​ഞ്ഞാ​റെ ന​ട​യി​ലേ​ക്ക് പോ​കു​ന്ന​താ​യും പ​രാ​തി​യു​ണ്ട്. വ​ട​ക്കേ​ന​ട​യി​ല്‍നി​ന്നും പ​ടി​ഞ്ഞാ​റെ ന​ട​യി​ലേ​ക്കു പ്ര​വേ​ശി​ക്കു​ന്ന ഭാ​ഗ​ത്ത് വീ​തി കു​റ​വാ​യ​തി​നാ​ല്‍ അ​പ​ക​ട​സാ​ധ്യ​ത ഏ​റു​ന്നു.
ദ​ള​വാ​ക്കു​ളം ബ​സ് ടെ​ർ​മി​ന​ലി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ ക​യ​റ്റു​ന്ന​തി​നും ബ​സു​ക​ൾ വ​ൺ​വേ തെ​റ്റി​ച്ചു വ​ട​ക്കേ​ന​ട​വ​ഴി പോ​കു​ന്ന​തും അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​ന് അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.