അ​നു​മോ​ദ​ന സ​മ്മേ​ള​ന​വും അ​വാ​ര്‍​ഡ് വി​ത​ര​ണ​വും
Thursday, June 8, 2023 10:41 PM IST
പാ​ലാ: ദേ​ശീ​യ അ​ധ്യാ​പ​ക ഫൗ​ണ്ടേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ വി​ദ്യാ​ഭ്യാ​സ അ​വാ​ര്‍​ഡ് വി​ത​ര​ണം പാ​ലാ സെ​ന്‍റ് തോ​മ​സ് ഹൈ​സ്‌​കൂ​ളി​ല്‍ ഇ​ന്നു ര​ണ്ടി​നു ന​ട​ത്തും. അ​ധ്യാ​പ​ക​രു​ടെ മ​ക്ക​ളി​ല്‍ സ​ര്‍​ക്കാ​ര്‍, എ​യ്ഡ​ഡ് സ്‌​കൂ​ളു​ക​ളി​ല്‍ പ​ഠി​ച്ച് എ​സ്എ​സ്എ​ല്‍​സി, ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​ക​ളി​ല്‍ എ​ല്ലാ വി​ഷ​യ​ങ്ങ​ള്‍​ക്കും എ ​പ്ല​സ് നേ​ടി​യ​വ​ര്‍​ക്കാ​ണ് അ​വാ​ര്‍​ഡ് ന​ല്‍​കു​ക.
മാ​ണി സി. ​കാ​പ്പ​ന്‍ എംഎൽഎ അ​വാ​ര്‍​ഡ് വി​ത​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്യും. പാ​ലാ മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ജോ​സി​ന്‍ ബി​നോ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ളാ​ലം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റാണി ജോ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. മു​നി​സി​പ്പ​ല്‍ കൗ​ണ്‍​സി​ല​ര്‍ ബിജി ജോ​ജോ, പാ​ലാ സെ​ന്‍റ് തോ​മ​സ് ഹൈ​സ്‌​കൂ​ള്‍ ഹെ​ഡ്മാ​സ്റ്റ​ര്‍ റെ​ജി സെ​ബാ​സ്റ്റ്യ​ന്‍, പാ​ലാ ഡി​ഇ​ഒ കെ.​ബി. ശ്രീ​ക​ല, എ​ച്ച്എം ഫോ​റം സെക്ര​ട്ട​റി സ​ജി തോ​മ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും.

സ്റ്റു​ഡ​ന്‍റ്സ് മെം​ബ​ര്‍​ഷി​പ്പ് പ്രോ​ഗ്രാം

പാ​ലാ: സെ​ന്‍റ് ജോ​സ​ഫ് കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ് ആ​ന്‍​ഡ് ടെ​ക്‌​നോ​ള​ജി പാ​ലാ​യി​ലെ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഇ​ല​ക്‌​ട്രി​ക്ക​ല്‍ ആ​ന്‍​ഡ് ഇ​ല​ക്‌​ട്രോ​ണി​ക്‌​സ് എ​ൻ​ജി​നി​യ​റിം​ഗി (ഐ​ഇ​ഇ​ഇ)​ലെ സ്റ്റു​ഡ​ന്‍റ്സ് ബ്രാ​ഞ്ചി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സ്റ്റു​ഡ​ന്‍റ്സ് മെം​ബ​ര്‍​ഷി​പ്പ് പ്രോ​ഗ്രാം (എസ്എം​പി) കോ​ള​ജി​ല്‍ ന​ട​ത്തി.
വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പൈ​ത്ത​ണ്‍, ഐ​ഒ​ടി, ഇ​ല​ക്‌​ട്രി​ക്ക​ല്‍ വെ​ഹി​ക്കി​ള്‍, ഡ്രോ​ണ്‍, ഫ്ര​ണ്ടെ​ന്‍റ് തു​ട​ങ്ങി​യ​വ​യി​ലു​ള്ള അ​റി​വ് വി​ക​സി​പ്പി​ക്കാ​ന്‍ പ്രോ​ഗ്രാം സ​ഹാ​യ​ക​മാ​യി. അ​ജി​ത്ത് കു​മാ​ര്‍ രാ​മ​സ്വാ​മി ക്ലാ​സുക​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി. ചെ​യ​ര്‍​മാ​ന്‍ മോ​ണ്‍. ജോ​സ​ഫ് മ​ലേ​പ്പ​റ​മ്പി​ല്‍, മാ​നേ​ജ​ര്‍ ഫാ. ​മാ​ത്യു കോ​രം​കു​ഴ, പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​വി.​പി. ദേവസ്യ, വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​മ​ധു​കു​മാ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടുത്തു.