കു​ടി​വെ​ള്ള​ത്തി​ന്‍റെ ല​ഭ്യ​ത​യും ശു​ദ്ധ​ത​യും ഉ​റ​പ്പു​വ​രു​ത്ത​ണം
Wednesday, June 7, 2023 11:47 PM IST
കോ​ട്ട​യം: കു​ടി​വെ​ള്ള​ത്തി​ന്‍റെ ല​ഭ്യ​ത​യും ശു​ദ്ധ​ത​യും ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും വെ​ള്ള​ക്ക​ര വ​ർ​ധ​ന പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും ജ​ല ഉ​പ​ഭോ​ക്തൃ ത​ണ്ണീ​ർ​ത്ത​ട സം​ര​ക്ഷ​ണ​മി​തി കോ​ട്ട​യം ജി​ല്ലാ ക​ൺ​വ​ൻ​ഷ​ൻ ഗ​വ​ൺ​മെ​ന്‍റി​നോ​ടാ​വ​ശ്യ​പ്പെ​ട്ടു.
ജൈ​വ​വൈ​വി​ധ്യ ന​ശീ​ക​ര​ണ​ത്തി​നും ജ​ലാ​ശ​യ​ങ്ങ​ൾ മ​ലി​ന​മാ​ക്കു​ന്ന​തി​നും ത​ണ്ണീ​ർ ത്ത​ട​ങ്ങ​ൾ ഇ​ല്ലാ​താ​ക്കു​ന്ന​തി​നു​മെ​തി​രേ ജി​ല്ല​യി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്കു നി​യ​മ​പ​ര​മാ​യ പി​ന്തു​ണ ന​ൽ​കാ​നും ക​ൺ​വ​ൻ​ഷ​ൻ തീ​രു​മാ​നി​ച്ചു.
ന​ഗ​ര​സ​ഭാ കൗ​ൺ​സി​ല​ർ സാ​ബു മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ഭി​ലാ​ഷ് ശ്രീ​നി​വാ​സ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി തോ​മ​സ് മാ​ത്യു മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ബി​ജു പി. ​ബാ​ബു, വി.​എം. റ​ക്സോ​ൺ, ടോ​ണി കു​മ​ര​കം, ഗി​രീ​ഷ് തെ​ക്കേ​ച്ചി​റ, റെ​യ്ച്ച​ൽ ജേ​ക്ക​ബ്, അ​രു​ൺ കു​മാ​ർ, രാ​ജ​ശേ​ഖ​ര​പ്പ​ണി​ക്ക​ർ, അ​ജി​ത്ത് വി. ​ഹ​ർ​ഷ​ൻ, ബി​നു ജോ​സ​ഫ്, മി​നി മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.