പ്ര​ബ​ന്ധ​മ​ത്സ​രം: അവസാന തീയതി 20 വ​രെ നീ​ട്ടി
Wednesday, June 7, 2023 10:32 PM IST
ഉ​ഴ​വൂ​ര്‍: ഉഴവൂർ പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ മാ​ലി​ന്യ​മു​ക്ത കേ​ര​ളം 2023 പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സ്‌​കൂ​ള്‍ ഓ​ഫ് സോ​ഷ്യ​ല്‍ സ​യ​ന്‍​സി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി സം​സ്ഥാ​ന​ത​ല​ത്തി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ബ​ന്ധ​ ര​ച​നാമ​ത്സ​രത്തി​ല്‍ പ്ര​ബ​ന്ധ​ങ്ങ​ള്‍ അ​യ​യ്ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി 20 വ​രെ നീട്ടി.
"ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളും മാ​ലി​ന്യ​ നി​ര്‍​മാ​ര്‍​ജ​ന​വും: പ്ര​ശ്‌​നം, പ്ര​തി​വി​ധി, പ്ര​യോ​ഗം' എ​ന്ന വി​ഷ​യ​ത്തി​ലാ​ണ് മ​ത്സ​രം. മ​ല​യാ​ള​ത്തി​ലോ ഇം​ഗ്ലീ​ഷി​ലോ ത​യാ​റാ​ക്കി​യ പ്ര​ബ​ന്ധ​ങ്ങ​ള്‍ [email protected] എ​ന്ന ഇ-​മെ​യി​ല്‍ വി​ലാ​സ​ത്തി​ല്‍ അ​യ​യ്ക്ക​ണം. ഫോ​ൺ: 04822 240124. 

ത​ല​പ്പ​ലം മ​ണ്ഡ​പ​ത്തി​ൽ റോ​ഡ്
ന​വീ​ക​രി​ച്ചു

ത​ല​പ്പ​ലം: മാ​ണി സി. ​കാ​പ്പ​ൻ എം​എ​ൽ​എ​യു​ടെ പ്രാ​ദേ​ശി​ക വി​ക​സ​ന​ഫ​ണ്ടി​ൽ​നി​ന്നു 10 ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ചു ത​ല​പ്പ​ലം പ​ഞ്ചാ​യ​ത്തി​ലെ മ​ണ്ഡ​പ​ത്തി​ൽ റോ​ഡ് ന​വീ​ക​രി​ച്ചു. ന​വീ​ക​ര​ണ പൂ​ർ​ത്തീ​ക​ര​ണം മാ​ണി സി. ​കാ​പ്പ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ത​ല​പ്പ​ലം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​നു​പ​മ വി​ശ്വ​നാ​ഥ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഈ​രാ​റ്റു​പേ​ട്ട ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ർ. ശ്രീ​ക​ല, ത​ല​പ്പ​ലം പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കൊ​ച്ചു​റാ​ണി ജെ​യ്സ​ൺ, വാ​ർ​ഡം​ഗം എ​ൽ​സി ജോ​സ​ഫ്, സ്ക​റി​യ മ​ണ്ഡ​പ​ത്തി​ൽ, ബോ​ബ​ൻ മാ​ത്യു പ്ലാ​ത്തോ​ട്ട​ത്തി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.