നാ​ലു സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ അ​പ​ക​ടാ​വ​സ്ഥ​യി​ൽ
Monday, June 5, 2023 12:32 AM IST
കു​മ​ര​കം: കു​മ​ര​കം പ​ഞ്ചാ​യ​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന നാ​ലു​സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യി​ട്ട് വ​ർ​ഷ​ങ്ങ​ളാ​യി. ഏ​തു നി​മി​ഷ​വും നി​ലം​പൊ​ത്തു​മെ​ന്ന നി​ല​യി​ലു​ള്ള കെ​ട്ടി​ട​ത്തി​നു​ള്ളി​ൽ ഇ​രു​ന്നു ജോ​ലി ചെ​യ്യാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ ഭ​യ​പ്പെ​ടു​ക​യാ​ണ്.
കു​മ​ര​കം കൃ​ഷി ഭ​വ​ൻ, മൃ​ഗാ​ശു​പ​ത്രി, ഫി​ഷ​റീ​സ് ഓ​ഫീ​സ്, വൃ​ദ്ധ സ​ദ​നം എ​ന്നി​വ പ്ര​വ​ർ​ത്തി​ക്കു​ന്ന കെ​ട്ടി​ട​ങ്ങ​ളാ​ണ് ത​ക​ർ​ച്ചാ ഭീ​ഷ​ണി നേ​രി​ടു​ന്ന​ത്.
കൃ​ഷി ഭ​വ​നി​ലെ ജീ​വ​ന​ക്കാ​ർ മി​ക്ക​പ്പാേ​ഴും മു​റി​ക്കു പു​റ​ത്തി​രു​ന്നാ​ണ് ജാേ​ലി ചെ​യ്യു​ന്ന​ത്. ക​ഴി​ഞ്ഞ​ദി​വ​സം കൃ​ഷി ഭ​വ​ന്‍റെ സീ​ലിം​ഗ് അ​ട​ർ​ന്നു വീ​ണു. ഏ​താ​നും നാ​ളു​ക​ൾ​ക്ക് മു​മ്പ് ജീ​വ​ന​ക്കാ​രെ​ത്തു​ന്ന​തി​ന് മു​മ്പേ ഓ​ഫീ​സി​ൽ എ​ത്തി​യ​ത് മൂ​ർ​ഖ​നാ​യി​രു​ന്നു. സ​മീ​പ​ത്തെ ഫി​ഷ​റീ​സ് ഓ​ഫീ​സ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് വൈ​ദ്യു​തി ബ​ന്ധം വി​ച്ഛേ​ദി​ച്ച ത​ക​ർ​ന്ന കെ​ട്ടി​ട​ത്തി​ലാ​ണ്.
ഇ​വി​ടെ ജോ​ലി ചെ​യ്തി​രു​ന്ന​വ​ർ കൃ​ത്യ​മാ​യി വൈ​ദ്യു​തി ബി​ൽ അ​ട​യ്ക്കു​ക​യും ര​സീ​ത് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ ന​ൽ​കി പ​ണം വാ​ങ്ങു​ക​യു​മാ​യി​രു​ന്നു. എ​ന്നാ​ൽ, പ​ഞ്ചാ​യ​ത്തി​ൽ​നി​ന്നു പ​ണം ല​ഭി​ക്കാ​തെ വ​ന്ന​താേ​ടെ ജീ​വ​ന​ക്കാ​ർ ബി​ല്ല​ട​യ്ക്കാ​താ​യി. ഇ​തോ​ടെ ഫി​ഷ​റീ​സ് ഓ​ഫീ​സി​ലെ ഫ്യൂ​സ് വെെ​ദ്യു​തി വ​കു​പ്പ് ഊ​രി.
വൃ​ദ്ധ സ​ദ​ന​ത്തി​ന്‍റെ ദു​ര​വ​സ്ഥ മൂ​ലം ഇ​പ്പോ​ൾ അ​വി​ടെ അ​ന്തേ​വാ​സി​ക​ൾ എ​ത്താ​താ​യി. വാ​ർ​ഡ് അം​ഗം ജാേ​ഫി ഫെ​ലി​ക്സ്, പ​ല​ത​വ​ണ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യി​ൽ ഈ ​ഓ​ഫീ​സു​ക​ളു​ടെ ദു​ര​വ​സ്ഥ ചൂ​ണ്ടി​ക്കാ​ണി​ച്ചു ന​ല്ല കെ​ട്ടി​ട​സ​മു​ച്ച​യം നി​ർ​മി​ച്ച് കൂ​ടു​ത​ൽ സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ ഇ​വി​ടെ പ്ര​വ​ർ​ത്തി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ന​ട​പ​ടി ഉ​ണ്ടാ​യി​ല്ലെ​ന്ന് അ​റി​യി​ച്ചു.