വാ​റ​ണ്ട് കേ​സി​ല്‍ ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന പ്ര​തി പി​ടി​യി​ൽ
Sunday, June 4, 2023 11:42 PM IST
കോ​​ട്ട​​യം: വാ​​റ​​ണ്ട് കേ​​സി​​ല്‍ ഒ​​ളി​​വി​​ല്‍ ക​​ഴി​​ഞ്ഞി​​രു​​ന്ന പ്ര​​തി​​യെ പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്തു. അ​​തി​​ര​​മ്പു​​ഴ പ​​ടി​​ഞ്ഞാ​​റ്റും ഭാ​​ഗ​​ത്ത് പേ​​മ​​ല​​മു​​ക​​ളേ​​ല്‍ അ​​ഭി​​ജി​​ത്ത് കു​​മാ​​ര്‍ (അ​​ന​​ന്തു -24) നെ​​യാ​​ണ് ഏ​​റ്റു​​മാ​​നൂ​​ര്‍ പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്ത​​ത്. ഇ​​യാ​​ള്‍ 2020-ല്‍ ​​ക​​ടു​​ത്തു​​രു​​ത്തി തി​​രു​​വ​​മ്പാ​​ടി സ്വ​​ദേ​​ശി​​യാ​​യ യു​​വാ​​വി​​നെ ആ​​ക്ര​​മി​​ച്ചു കൊ​​ല​​പ്പെ​​ടു​​ത്താ​​ന്‍ ശ്ര​​മി​​ച്ച കേ​​സി​​ല്‍ പോ​​ലീ​​സ് അ​​റ​​സ്റ്റി​​ലാ​​വു​​ക​​യും പി​​ന്നീ​​ട് ഇ​​യാ​​ള്‍ കോ​​ട​​തി​​യി​​ല്‍നി​​ന്ന് ജാ​​മ്യ​​ത്തി​​ല്‍ ഇ​​റ​​ങ്ങി ഒ​​ളി​​വി​​ല്‍ പോ​​വു​​ക​​യു​​മാ​​യി​​രു​​ന്നു.
കോ​​ട​​തി​​യി​​ല്‍നി​​ന്നും ജാ​​മ്യ​​ത്തി​​ല്‍ ഇ​​റ​​ങ്ങി ഇ​​ത്ത​​ര​​ത്തി​​ല്‍ ഒ​​ളി​​വി​​ല്‍ ക​​ഴി​​യു​​ന്ന​​വ​​രെ പി​​ടി​​കൂ​​ടു​​ന്ന​​തി​​ന് ജി​​ല്ലാ പോ​​ലീ​​സ് ചീ​​ഫ് കെ.​ ​കാ​​ര്‍​ത്തി​​ക് എ​​ല്ലാ സ്റ്റേ​​ഷ​​നു​​ക​​ള്‍​ക്കും നി​​ര്‍​ദ്ദേ​​ശം ന​​ല്‍​കി​​യ​​തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ല്‍ ന​​ട​​ത്തി​​യ ശ​​ക്ത​​മാ​​യ തെ​ര​​ച്ചി​​ലി​​നൊ​​ടു​​വി​​ല്‍ ഇ​​യാ​​ളെ പി​​ടി​​കൂ​​ടു​​ക​​യാ​​യി​​രു​​ന്നു.