സ്നേ​ഹ​ദീ​പം കേ​ര​ള​മാ​കെ കൈ​യ​ടി​ക്കേ​ണ്ട പ​ദ്ധ​തി: സ​ന്തോ​ഷ് ജോ​ര്‍​ജ് കു​ള​ങ്ങ​ര
Sunday, June 4, 2023 10:40 PM IST
മു​ത്തോ​ലി: സ്നേ​ഹ​ദീ​പം ഭ​വ​ന​പ​ദ്ധ​തി​യു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ കേ​ര​ള​മാ​കെ കൈ​യ​ടി​ക്കേ​ണ്ട മാ​തൃ​കാ പ്ര​വ​ര്‍​ത്ത​ന​മാ​ണെ​ന്ന് ലോ​ക​സ​ഞ്ചാ​രി​യും പ്ലാ​നിം​ഗ് ബോ​ര്‍​ഡ് മെം​ബ​റു​മാ​യ സ​ന്തോ​ഷ് ജോ​ര്‍​ജ് കു​ള​ങ്ങ​ര. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍ ജോ​സ്മോ​ന്‍ മു​ണ്ട​യ്ക്ക​ല്‍ നേ​തൃ​ത്വം ന​ല്‍​കു​ന്ന സ്നേ​ഹ​ദീ​പം ഭ​വ​ന​പ​ദ്ധ​തി​പ്ര​കാ​ര​മു​ള്ള പ​ത്തൊ​മ്പ​താം സ്നേ​ഹ​വീ​ടി​ന്‍റെ താ​ക്കോ​ല്‍ സ​മ​ര്‍​പ്പ​ണം മു​ത്തോ​ലി പ​ഞ്ചാ​യ​ത്തി​ലെ പ​ടി​ഞ്ഞാ​റ്റി​ന്‍​ക​ര​യി​ല്‍ നി​ര്‍​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ഫാ. ​ജോ​യി കാ​വു​കാ​ട്ട് സൗ​ജ​ന്യ​മാ​യി ന​ല്‍​കി​യ സ്ഥ​ല​ത്താ​ണ് സ്നേ​ഹ​ദീ​പം പ​ദ്ധ​തി​പ്ര​കാ​ര​മു​ള്ള പ​ത്തൊ​മ്പ​താ​മ​ത്തേ​തും മു​ത്തോ​ലി പ​ഞ്ചാ​യ​ത്തി​ലെ അ​ഞ്ചാ​മ​ത്തേ​തു​മാ​യ വീ​ടി​ന്‍റെ നി​ര്‍​മാ​ണം പൂ​ര്‍​ത്തീ​ക​രി​ച്ച​ത്.

യോ​ഗ​ത്തി​ല്‍ പാ​ലാ ഡി​വൈ​എ​സ്പി എ.​ജെ. തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പാ​ള​യം പ​ള്ളി വി​കാ​രി ഫാ. ​മാ​ത്യു അ​റ​യ്ക്ക​പ്പ​റ​മ്പി​ല്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ജോ​സ്മോ​ന്‍ മു​ണ്ട​യ്ക്ക​ല്‍, സ്നേ​ഹ​ദീ​പം സൊ​സൈ​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ സ​ന്തോ​ഷ് കാ​വു​കാ​ട്ട്, കെ.​സി. മാ​ത്യു കേ​ള​പ്പ​നാ​ല്‍, സോ​ജ​ന്‍ വാ​ര​പ്പ​റ​മ്പി​ല്‍, റെജി ത​ല​ക്കു​ളം, ജേ​ക്ക​ബ് മ​ഠ​ത്തി​ല്‍, സ​ജി ഓ​ലി​ക്ക​ര, ഷൈ​ബു തോ​പ്പി​ല്‍, കു​ര്യാ​ക്കോ​സ് മ​ണി​ക്കൊ​മ്പി​ല്‍, പോ​ള്‍ കാ​വു​കാ​ട്ട്, ജോ​ര്‍​ജു​കു​ട്ടി കാ​വു​കാ​ട്ട്, ടോമി ഓ​ലി​ക്ക​ര, ജോ​സ് പ​ഴ​യം​പ​ള്ളി​യി​ല്‍, സു​നി​ല്‍ മ​റ്റ​ത്തി​ല്‍, ബെ​ന്നി കോ​ട്ടേ​പ്പ​ള്ളി, ഗി​രീ​ഷ് കു​മാ​ര്‍ ഇ​ല​വു​ങ്ക​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.