പുകയില ഉ​ത്പ​ന്ന​ങ്ങ​ൾ​ക്കെ​തി​രേ വ്യാ​പ​ക പ​രി​ശോ​ധ​ന
Sunday, June 4, 2023 6:23 AM IST
കോ​ട്ട​യം: ജി​ല്ല​യി​ൽ നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ഉ​പ​യോ​ഗ​വും വി​ല്പ​ന​യും ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ പോ​ലീ​സ് വ്യാ​പ​ക​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തി. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ. ​കാ​ർ​ത്തി​ക്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. സ്കൂ​ൾ, കോ​ള​ജു​ക​ൾ എ​ന്നി​വ കേ​ന്ദ്രീ​ക​രി​ച്ച് നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ഉ​പ​യോ​ഗ​വും വി​ല്പ​ന​യും ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ജി​ല്ല​യി​ൽ വ്യാ​പ​ക​മാ​യി പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി ഇ​രു​ന്നൂ​റ് ഇ​ട​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഹാ​ൻ​സ്, സി​ഗ​ര​റ്റ്, ബീ​ഡി തു​ട​ങ്ങി​യ നി​ര​വ​ധി നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ക്കു​ക​യും 32 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും ചെ​യ്തു. ജി​ല്ല​യി​ലെ ഡി​വൈ​എ​സ്പി​മാ​ർ, എ​സ്എ​ച്ച്ഒ​മാ​ർ എ​ന്നി​വ​രെ ഉ​ൾ​പ്പെ​ടു​ത്തി​യാ​യി​രു​ന്നു പ​രി​ശോ​ധ​ന. ഇ​ന്ന​ലെ രാ​വി​ലെ ആ​രം​ഭി​ച്ച പ​രി​ശോ​ധ​ന വൈ​കു​ന്നേ​രം വ​രെ നീ​ണ്ടു​നി​ന്നു.