ജ​ല്‍ജീ​വ​ന്‍ മി​ഷ​ന്‍: വാ​ട്ട​ര്‍ ഡി​സ്‌​പെ​ന്‍സ​റു​ക​ള്‍ വി​ത​ര​ണം ചെ​യ്ത ു
Sunday, June 4, 2023 6:14 AM IST
ക​ടു​ത്തു​രു​ത്തി: കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍ക്കാ​രു​ക​ളു​ടെ​യും പ​ഞ്ചാ​യ​ത്തി​ന്‍റെ​യും സാ​മ്പ​ത്തി​ക സ​ഹാ​യ​ത്തോ​ടെ നി​ര്‍വ​ഹ​ണ ഏ​ജ​ന്‍സി​യാ​യ കേ​ര​ള വാ​ട്ട​ര്‍ അ​ഥോ​റി​ട്ടി​യു​ടെ​യും നി​ര്‍വ​ഹ​ണ സ​ഹാ​യ ഏ​ജ​ന്‍സി​യാ​യ അ​ര്‍ച്ച​ന വി​മ​ന്‍സ് സെ​ന്‍റ​റി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ല്‍ വാ​ട്ട​ര്‍ ഡി​സ്പെ​ന്‍സ​റു​ക​ള്‍ വി​ത​ര​ണം ചെ​യ്തു. ഞീ​ഴൂ​ര്‍ പ​ഞ്ചാ​യ​ത്തി​ല്‍ ജ​ല്‍ജീ​വ​ന്‍ മി​ഷ​ന്‍ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി അ​ങ്ക​ണ​വാ​ടി​ക​ളി​ലാ​ണ് വാ​ട്ട​ര്‍ ഡി​സ്‌​പെ​ന്‍സ​റും വാ​ട്ട​ര്‍ ബോ​ട്ടി​ലു​ക​ളും വി​ത​ര​ണം ചെ​യ്ത​ത്. ജ​ല സം​ര​ക്ഷ​ണ സ​ന്ദേ​ശ​ങ്ങ​ള്‍ ആ​ലേ​ഖ​നം ചെ​യ്ത നെ​യിം​സ്ലി​പ്, ടൈം ​ടേ​ബി​ള്‍ കാ​ര്‍ഡ് എ​ന്നി​വ​യും വി​ത​ര​ണം ചെ​യ്തു.

ഞീ​ഴൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ആ​ര്‍. സു​ഷ​മ വി​ത​ര​ണോ​ദ്ഘാ​ട​നം നി​ര്‍വ​ഹി​ച്ചു. യോ​ഗ​ത്തി​ല്‍ പ​ഞ്ചാ​യ​ത്തം​ഗം ശ്രീ​ക​ല ദി​ലീ​പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നി​ര്‍വ​ഹ​ണ സ​ഹാ​യ ഏ​ജ​ന്‍സി ഡ​യ​റ​ക്ട​ര്‍ മി​സ് ത്രേ​സ്യാ​മ്മ മാ​ത്യു മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മെം​ബ​ര്‍മാ​രാ​യ ശ്രീ​ലേ​ഖ മ​ണി​ലാ​ല്‍, തോ​മ​സ് പ​ന​യ്ക്ക​ല്‍, ലി​ല്ലി​ക്കു​ട്ടി മാ​ത്യു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ജ​ല്‍ജീ​വ​ന്‍ മി​ഷ​ന്‍ ടീം ​ലീ​ഡ​ര്‍ പി.​ജെ. വ​ര്‍ക്കി, ക​മ്യൂ​ണി​റ്റി ഫെ​സി​ലി​റ്റേ​റ്റ​ര്‍ സ​ജി​മോ​ള്‍ ജോ​സ​ഫ്, ജോ​യ്‌​സ് മാ​ത്യു, ആ​ഷാ വ​ര്‍ഗീ​സ്, സൗ​മ്യാ സ​ജീ​വ​ന്‍ എ​ന്നി​വ​ര്‍ പ​രി​പാ​ടി​ക​ള്‍ക്കു നേ​തൃ​ത്വം ന​ല്‍കി.