വൈ​ക്കം ന​ഗ​ര​സ​ഭ​യി​ലേ​ക്ക് സി​പി​എം മാ​ർ​ച്ച് ന​ട​ത്തി
Sunday, June 4, 2023 6:14 AM IST
വൈ​ക്കം: ന​ഗ​ര​സ​ഭ​യി​ലെ അ​ഴി​മ​തി​ക്കും കെ​ടു​കാ​ര്യ​സ്ഥ​ത​യ്ക്കും വി​ക​സ​ന മു​ര​ടി​പ്പി​നു​മെ​തി​രേ സി​പി​എ​മ്മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി. വൈ​ക്കം തെ​ക്കേ​ന​ട പി. ​കൃ​ഷ്ണ​പി​ള്ള സ്മാ​ര​ക മ​ന്ദി​ര​ത്തി​നു മു​ന്നി​ൽ​നി​ന്നും ആ​രം​ഭി​ച്ച മാ​ർ​ച്ചി​ൽ നൂ​റു​ക​ണ​ക്കി​നാ​ളു​ക​ളാ​ണ് അ​ണി​നി​ര​ന്ന​ത്. മാ​ർ​ച്ച്‌ സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി എ.​വി. റ​സ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി അ​ട്ടി​മ​റി​ക്കാ​തി​രി​ക്കു​ക, മ​ത്സ്യ​മാ​ർ​ക്ക​റ്റി​ലെ ഐ​സ് പ്ലാ​ന്‍റി​ന്‍റെ പ്ര​വ​ർ​ത്ത​നം ഉ​ട​ൻ പു​ന​രാ​രം​ഭി​ക്കു​ക, മാ​ലി​ന്യ സം​സ്ക​ര​ണം കാ​ര്യ​ക്ഷ​മ​മാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് മാ​ർ​ച്ച്‌ ന​ട​ത്തി​യ​ത്. സി​പി​എം ടൗ​ൺ സൗ​ത്ത് ലോ​ക്ക​ൽ സെ​ക്ര​ട്ട​റി പി. ​ഹ​രി​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഏ​രി​യ സെ​ക്ര​ട്ട​റി കെ. ​അ​രു​ണ​ൻ, ഏ​രി​യ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ കെ.​കെ. ഗ​ണേ​ശ​ൻ, പി. ​ശ​ശി​ധ​ര​ൻ, എം. ​സു​ജി​ൻ, രാ​ഗി​ണി മോ​ഹ​ന​ൻ, പി.​വി. പു​ഷ്ക​ര​ൻ, കൗ​ൺ​സി​ല​ർ ക​വി​ത രാ​ജേ​ഷ്, സി​പി​എം ടൗ​ൺ നോ​ർ​ത്ത് ലോ​ക്ക​ൽ സെ​ക്ര​ട്ട​റി സി.​പി. ജ​യ​രാ​ജ്, ന​ഗ​ര​സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് എ​സ്. ഹ​രി​ദാ​സ​ൻ നാ​യ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ഭ​ര​ണ സ​മി​തി​ക്കെ​തി​രേ​യു​ള്ള സി​പി​എം ആ​രോ​പ​ണം അ​ടി​സ്ഥാ​ന​ര​ഹി​തം: കോ​ൺ​ഗ്ര​സ്

വൈ​ക്കം: യു​ഡി​എ​ഫ് ഭ​രി​ക്കു​ന്ന വൈ​ക്കം ന​ഗ​ര​സ​ഭ ഭ​ര​ണ​സ​മി​തി​ക്കെ​തി​രേ സി​പി​എം ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ൾ അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്ന് വൈ​ക്കം ടൗ​ൺ മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് സോ​ണി സ​ണ്ണി പ​റ​ഞ്ഞു.

ര​ണ്ട​ര​വ​ർ​ഷ​ക്കാ​ല​മാ​യി പ​ദ്ധ​തി നി​ർ​വ​ഹ​ണ​ത്തി​ൽ ജി​ല്ല​യി​ൽ ഒ​ന്നാം സ്ഥാ​ന​വും അ​യ്യ​ൻ​കാ​ളി തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ കേ​ര​ള​ത്തി​ൽ തു​ട​ർ​ച്ച​യാ​യി സം​സ്ഥാ​ന ത​ല​ത്തി​ൽ ര​ണ്ടാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് ന​ഗ​ര​സ​ഭ ഭ​ര​ണ​സ​മി​തി കാ​ഴ്ച​വ​ച്ച​ത്.

യു​ഡി​എ​ഫ് ഭ​ര​ണ​സ​മി​തി​യെ പൊ​തു​സ​മൂ​ഹ​ത്തി​ൽ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്താ​നു​ള്ള നീ​ക്കം അ​പ​ല​പ​നീ​യ​മാ​ണെ​ന്നും കു​പ്ര​ച​ര​ണ​ങ്ങ​ളെ പാ​ർ​ട്ടി ശ​ക്ത​മാ​യി പ്ര​തി​രോ​ധി​ക്കു​മെ​ന്നും കോ​ൺ​ഗ്ര​സ് ടൗ​ൺ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സോ​ണി സ​ണ്ണി പ​റ​ഞ്ഞു.