കു​റ്റ​വി​ചാ​ര​ണ സ​ദ​സ്
Sunday, June 4, 2023 6:14 AM IST
ക​ല്ല​റ: അ​ഴി​മ​തി​യും കെ​ടു​കാ​ര്യ​സ്ഥ​ത​യു​മി​ല്ലാ​ത ഒ​രു പ​ദ്ധ​തി​പോ​ലും കേ​ര​ള​ത്തി​ല്‍ ന​ട​പ്പി​ലാ​ക്കാ​ന്‍ സാ​ധി​ക്കാ​ത്ത പി​ണ​റാ​യി വി​ജ​യ​ന്‍ സ​ര്‍ക്കാ​രി​ന്‍റെ ദു​ര്‍ഭ​ര​ണ​ത്തി​നെ​തി​രേ ബി​ജെ​പി ക​ല്ല​റ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി കു​റ്റ​വി​ചാ​ര​ണ സ​ദ​സ് സം​ഘ​ടി​പ്പി​ച്ചു. നീ​രൊ​ഴി​ക്ക​ല്‍ ക​വ​ല​യി​ല്‍ ന​ട​ന്ന പ​രി​പാ​ടി ജോ​യി ക​ല്പ​ക​ശേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. ബി​ജെ​പി ക​ല്ല​റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ര​വി​ന്ദ് ശ​ങ്ക​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​ജീ​ഷ്‌​കു​മാ​ര്‍, കെ. ​അ​നി​രു​ദ്ധ​ന്‍, ബാ​ല​കൃ​ഷ്ണ​ന്‍ നാ​യ​ര്‍, ജോ​യി കു​ടി​ലി​ല്‍, ചെ​ല്ല​പ്പ​ന്‍ പ​റ​വ​ന്‍തു​രു​ത്ത് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.