കൂ​ട​ല്ലൂ​ർ ആ​ശു​പ​ത്രി​യി​ൽ പു​തി​യ ഒ​പി ബ്ലോ​ക്കി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി
Sunday, June 4, 2023 6:14 AM IST
കോ​ട്ട​യം: കി​ട​ങ്ങൂ​ർ പ​ഞ്ചാ​യ​ത്തി​ലെ കൂ​ട​ല്ലൂ​ർ സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ പു​തു​താ​യി നി​ർ​മി​ക്കു​ന്ന ഒ​പി ബ്ലോ​ക്കി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി. 10,000 ച​തു​ര​ശ്ര അ​ടി വി​സ്തീ​ർ​ണ​മു​ള്ള​താ​ണ് പു​തി​യ കെ​ട്ടി​ടം. പ​ഞ്ചാ​യ​ത്ത് ഒ​ന്നാം വാ​ർ​ഡി​ലാ​ണ് കൂ​ട​ല്ലൂ​ർ സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്രം. സം​സ്ഥാ​ന സ​ർ​ക്കാ​ർ എ​ൻ​എ​ച്ച്എം പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി അ​നു​വ​ദി​ച്ച 2.37 കോ​ടി രൂ​പ ഉ​പ​യോ​ഗി​ച്ചാ​ണ് കെ​ട്ടി​ടം നി​ർ​മി​ച്ച​ത്. നി​ല​വി​ലു​ള്ള കെ​ട്ടി​ട​ത്തി​ന​ടു​ത്ത് ത​ന്നെ​യാ​ണ് പു​തി​യ ഒ​പി ബ്ലോ​ക്കും. ഫാ​ർ​മ​സി, സ്റ്റോ​ർ, ലാ​ബ്, ഡോ​ക്ട​ർ​മാ​ർ​ക്കാ​യു​ള്ള നാ​ല് പ​രി​ശോ​ധ​നാ മു​റി​ക​ൾ, ന​ഴ്സിം​ഗ് സ്റ്റേ​ഷ​ൻ, നി​രീ​ക്ഷ​ണ മു​റി, ശു​ചി​മു​റി, കാ​ത്തി​രി​പ്പ് കേ​ന്ദ്രം എ​ന്നി​വ​യാ​ണ് പു​തി​യ ഒ​പി കെ​ട്ടി​ട​ത്തി​ലു​ള്ള​ത്. ഈ ​മാ​സം ഉ​ദ്ഘാ​ട​നം ന​ട​ത്തി കെ​ട്ടി​ടം തു​റ​ന്നു ന​ൽ​കും.