സ്‌​നേ​ഹാ​ര​ാമിലെ അ​ലീ​ന​യും ന​യ​ന​യും ലോ​ക സ്‌​പെ​ഷ​ല്‍ ഒ​ളിം​പി​ക്‌​സി​ലേ​ക്ക്
Sunday, June 4, 2023 6:13 AM IST
പാ​ലാ: ലോ​ക സ്‌​പെ​ഷ​ല്‍ ഒ​ളിം​പി​ക്‌​സി​ല്‍ മാ​റ്റു​ര​യ്ക്കാ​ന്‍ അ​വ​സ​രം ല​ഭ്യ​മാ​യ​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണ് കൊ​ച്ചി​ട​പ്പാ​ടി സ്നേ ഹാ​രാം സ്‌​പെ​ഷ​ല്‍ സ്‌​കൂ​ളി​ലെ വി​ദ്യാ​ര്‍​ത്ഥി​ക​ളാ​യ അ​ലീ​ന​യും ന​യ​ന​യും അ​ധ്യാ​പ​ക​രും.

ജ​ര്‍​മ്മ​നി​യി​ല്‍ ജൂ​ണ്‍ 15 മു​ത​ല്‍ 29 വ​രെ​യാ​ണ് സ്‌​പെ​ഷ​ല്‍ ഒ​ളിം​പി​ക്‌​സ് സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ര​ണ്ടി​ന​ങ്ങ​ളി​ലാ​യാ​ണ് ഇ​രു​വ​രും ഇ​ന്ത്യ​യെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന​ത്. ന​യ​ന ര​മേ​ശ് ബാ​സ്‌​ക​റ്റ് ബോ​ളി​ലും അ​ലീ​ന ആ​ന്‍റ​ണി നീ​ന്ത​ലി​ലു​മാ​ണ് ഇ​ന്ത്യ​ന്‍ ടീ​മി​ന് വേ​ണ്ടി ജ​ഴ്‌​സി അ​ണി​യു​ന്ന​ത്.
കു​റ​വി​ല​ങ്ങാ​ട് പ​ന​മ്പേ​പ​റ​മ്പി​ല്‍ ര​മേ​ശി​ന്‍റെ​യും മി​നി​യു​ടെ​യും ഇ​ര​ട്ട​ക്കു​ട്ടി​ക​ളി​ല്‍ ഒ​രാ​ളാ​ണ് ന​യ​ന. ചെ​റു​പ്പം മു​ത​ലേ കാ​യി​ക രം​ഗ​ത്ത് താ​ത്പ​ര്യം പ്ര​ക​ടി​പ്പി​ച്ചി​രു​ന്ന ര​ണ്ട് കു​ട്ടി​ക​ളും ഇ​പ്പോ​ള്‍ കൊ​ച്ചി​ട​പ്പാ​ടി സ്‌​നേ​ഹാ​രാ​മി​ന്‍റെ മ​ക്ക​ളാ​ണ്. ഇ​ര​ട്ട സ​ഹോ​ദ​രി​യാ​യ ന​ന്ദി​ത 2014 ല്‍ ​ന​ട​ന്ന ഒ​ളിം​പി​ക്‌​സി​ല്‍ ഇ​ന്ത്യ​യ്ക്ക് വേ​ണ്ടി വെ​ള്ളി മെ​ഡ​ലും വെ​ങ്ക​ല മെ​ഡ​ലും നേ​ടി​യി​ട്ടു​ണ്ട്.

ആ​ല​പ്പു​ഴ വെ​ളി​യ​നാ​ട് നാ​ലു​പ​റ​മ്പി​ല്‍ പ​രേ​ത​നാ​യ ആ​ന്‍റ​ണി​യു​ടെ​യും ലൈ​സാ​മ്മ​യു​ടെ​യും മൂ​ന്ന് മ​ക്ക​ളി​ല്‍ ഇ​ള​യ കു​ട്ടി​യാ​ണ് അ​ലീ​ന. വ​ള​രെ ചെ​റു​പ്പ കാ​ല​ത്ത് സ​ഹോ​ദ​ര​ന്‍ അ​ഭി​ഷേ​കി​ന്‍റെ പ​ക്ക​ല്‍നി​ന്നു ല​ഭി​ച്ച പ​രി​ശീ​ല​നം അ​ലീ​ന​ക്ക് മു​ത​ല്‍ കൂ​ട്ടാ​യി. പാ​ലാ തോ​പ്പ​ന്‍​സ് അ​ക്കാ​ഡ​മി​യി​ലെ മി​നി​യാ​ണ് അ​ലീ​ന​യു​ടെ പ​രി​ശീ​ലക. സ്‌​കൂ​ളി​ലെ കാ​യി​ക അ​ധ്യാ​പി​ക​യാ​യ അ​ല്ലി​യ​മ്മ ജോ​ണ്‍ ന​യ​ന​യെ പ​രി​ശീ​ലി​പ്പി​ക്കു​ന്നു.

ലോ​ക ക​പ്പ് സ്‌​പെ​ഷ​ല്‍ ഒ​ളിം​പി​ക്‌​സി​ന് യാ​ത്ര​യാ​വു​ന്ന ഇ​രു​വ​ര്‍​ക്കും സ്‌​നേ​ഹാ​രാ​മി​ന്‍റെ യാ​ത്ര​യ​യ​പ്പ് ന​ല്‍​കി. എം​എ​സ്ടി സ​ഭ ജ​ന​റ​ല്‍ കൗ​ണ്‍​സി​ല​ര്‍ ഫാ. ​ജോ​മോ​ന്‍ കൊ​ച്ച​യ്യ​ങ്ക​നാ​ല്‍, പ്രൊ​വി​ന്‍​ഷ്യ​ല്‍ സു​പ്പീ​രി​യ​ര്‍ ഡോ. ​സി​സ്റ്റ​ര്‍ കാ​ര്‍​മ്മ​ല്‍ ജി​യോ, മു​നി​സി​പ്പ​ല്‍ കൗ​ണ്‍​സി​ല​ര്‍ സി​ജി ടോ​ണി തോ​ട്ട​ത്തി​ല്‍, പ്രി​ന്‍​സി​പ്പ​ല്‍ സി​സ്റ്റ​ര്‍ റോ​സ്മി​ത എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. മാ​ണി സി. ​കാ​പ്പ​ന്‍ എം​എ​ല്‍​എ അ​ലീ​ന​യ്ക്കും ന​യ​ന​യ്ക്കും ആ​ശം​സ​ക​ള്‍ നേ​ര്‍​ന്നു.