ഹ​രി​ത സ​ഭ
Sunday, June 4, 2023 6:09 AM IST
തീ​ക്കോ​യി: പ​ഞ്ചാ​യ​ത്തി​ൽ പ​രി​സ്ഥി​തി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു വ​ലി​ച്ചെ​റി​യ​ൽ മു​ക്ത, ശു​ചി​ത്വ പ​ഞ്ചാ​യ​ത്താ​ക്കി പ്ര​ഖ്യാ​പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി നാ​ളെ രാ​വി​ലെ 10.30 ന് ​പ​ഞ്ചാ​യ​ത്ത് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഹ​രി​ത സ​ഭ ചേ​രും. യോ​ഗ​ത്തി​ൽ മാ​ർ​ച്ച് 15 മു​ത​ൽ ജൂ​ൺ ഒ​ന്നു വ​രെ പ​ഞ്ചാ​യ​ത്തി​ൽ ന​ട​ത്തി​യി​ട്ടു​ള്ള മാ​ലി​ന്യ​നി​ർ​മാ​ർ​ജ​ന ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തും. തു​ട​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ര​ണ്ടാം ഘ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജി​ത​പ്പെ​ടു​ത്തു​ന്ന​തി​ന് രൂ​പ​രേ​ഖ ത​യാ​റാ​ക്കും. ഹ​രി​ത​ക​ർ​മ​സേ​ന അം​ഗ​ങ്ങ​ളെ ആ​ദ​രി​ക്കും. ജ​ന​പ്ര​തി​നി​ധി​ക​ൾ, ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ, നി​ർ​വ​ഹ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ , അ​ങ്ക​ണ​വാ​ടി പ്ര​വ​ർ​ത്ത​ക​ർ , ആ​ശ വ​ർ​ക്കേ​ഴ്സ്, കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കു​മെ​ന്ന്‌ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​സി. ജ​യിം​സ് അ​റി​യി​ച്ചു.

പാ​ലാ: മാ​ലി​ന്യ​മു​ക്ത കേ​ര​ളം കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി പാ​ലാ ന​ഗ​ര​സ​ഭ ഹ​രി​ത സ​ഭ അ​ഞ്ചി​ന് 12ന് ​ന​ഗ​ര​സ​ഭ കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ന​ട​ക്കും. ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ ജോ​സി​ന്‍ ബി​നോ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

അ​ക​ല​ക്കു​ന്നം: പ​ഞ്ചാ​യ​ത്തി​ല്‍ ഹ​രി​ത ഗ്രാ​മ​സ​ഭ നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​പ​ഞ്ചാ​യ​ത്ത് ക​മ്യൂ​ണി​റ്റി ഹാ​ളി​ല്‍ ചേ​രും. വൈ​സ് പ്ര​സി​ഡ​ന്‍റ് ബെ​ന്നി വ​ട​ക്കേ​ടം അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പ്ര​സി​ഡ​ന്‍റ് ജാ​ന്‍​സി ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്യും.

രാ​മ​പു​രം: മാ​ലി​ന്യ​മു​ക്ത ന​വ​കേ​ര​ളം കാ​മ്പ​യി​ന്‍റെ അ​ടി​യ​ന്ത​ര​ഘ​ട്ട പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യി വ​രു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ന് രാ​വി​ലെ 10.30 ന് ​ക​മ്യൂ​ണി​റ്റി ഹാ​ളി​ല്‍ ഹ​രി​ത സ​ഭ ന​ട​ക്കും.