ഗുസ്തി താ​ര​ങ്ങ​ള്‍ക്ക് ഐ​ക്യ​ദാ​ര്‍ഢ്യം
Saturday, June 3, 2023 1:26 AM IST
ച​ങ്ങ​നാ​ശേ​രി: ഇ​ന്ത്യ​ന്‍ ഗു​സ്തി താ​ര​ങ്ങ​ളെ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ ഇ​ന്ത്യ​ന്‍ ഗു​സ്തി ഫെ​ഡ​റേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റും ബി​ജെ​പി എം​പി​യു​മാ​യ ബ്രി​ജ് ഭൂ​ഷ​നെ അ​റ​സ്റ്റ് ചെ​യ്യ​ണ മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഡ​ല്‍ഹി​യി​ല്‍സ​മ​രം ന​ട​ത്തു​ന്ന ഗു​സ്തി താ​ര​ങ്ങ​ള്‍ക്ക് ഐ​ക്യ​ദാ​ര്‍ഢ്യം പ്ര​ഖ്യാ​പി​ച്ച് കേ​ര​ള ക​ര്‍ഷ​ക സം​ഘം ച​ങ്ങ​നാ​ശേ​രി ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ഗ​ര​ത്തി​ല്‍ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി.
ടി​ബി റോ​ഡി​ല്‍നി​ന്നാ​രം​ഭി​ച്ച പ്ര​ക​ട​നം ന​ഗ​രം​ചു​റ്റി കെ​എ​സ്ആ​ര്‍ടി​സി ജം​ഗ്ഷ​നി​ല്‍ സ​മാ​പി​ച്ചു. തു​ട​ര്‍ന്ന് ചേ​ര്‍ന്ന പ്ര​തി​ഷേ​ധ യോ​ഗം ക​ര്‍ഷ​ക​സം​ഘം ഏ​രി​യ സെ​ക്ര​ട്ട​റി എം.​എ​ന്‍. മു​ര​ളീ​ധ​ര​ന്‍ നാ​യ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഏ​രി​യ പ്ര​സി​ഡ​ന്‍റ് ബി​ജു തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി. ​അ​നി​ല്‍കു​മാ​ര്‍, എം.​എം. അ​ന്‍സാ​രി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.