എ​ട്ടാം ക്ലാ​സു​കാ​ർ​ക്ക് ലി​റ്റി​ൽ കൈ​റ്റ്സ് അം​ഗ​മാ​കാ​ൻ എ​ട്ടു വ​രെ അ​പേ​ക്ഷി​ക്കാം
Friday, June 2, 2023 11:47 PM IST
കോ​​ട്ട​​യം: സ​​ർ​​ക്കാ​​ർ - എ​​യ്ഡ​​ഡ് ഹൈ​​സ്‌​​കൂ​​ളു​​ക​​ളി​​ൽ നി​​ല​​വി​​ലു​​ള്ള ലി​​റ്റി​​ൽ കൈ​​റ്റ്സ് ക്ല​​ബ്ബു​​ക​​ളി​​ൽ അം​​ഗ​​ത്വ​​ത്തി​​ന് സ്‌​​കൂ​​ൾ പ്ര​​ഥ​​മാ​​ധ്യാ​​പ​​ക​​ൻ മു​​ഖേ​​ന എ​​ട്ടു വ​​രെ അ​​പേ​​ക്ഷി​​ക്കാം.
അം​​ഗ​​ങ്ങ​​ളെ തെ​​ര​​ഞ്ഞെ​​ടു​​ക്കു​​ന്ന​​തി​​നു​​ള്ള അ​​ഭി​​രു​​ചി പ​​രീ​​ക്ഷ 13ന് ​​ന​​ട​​ക്കും. അ​​ര​​മ​​ണി​​ക്കൂ​​ർ ദൈ​​ർ​​ഘ്യ​​മു​​ള്ള സോ​​ഫ്റ്റ്‌​വേ​​ർ അ​​ധി​​ഷ്ഠി​​ത അ​​ഭി​​രു​​ചി പ​​രീ​​ക്ഷ​​യി​​ൽ ലോ​​ജി​​ക്ക​​ൽ, പ്രോ​​ഗ്രാ​​മിം​​ഗ്, അ​​ഞ്ച്, ആ​​റ്, ഏ​​ഴ് ക്ലാ​​സു​​ക​​ളി​​ലെ ഐ​​ടി പാ​​ഠ​​പു​​സ്ത​​കം, ഐ​​ടി മേ​​ഖ​​ല​​യി​​ലെ പൊ​​തു​​വി​​ജ്ഞാ​​നം എ​​ന്നീ മേ​​ഖ​​ല​​ക​​ളി​​ൽനി​​ന്ന് ചോ​​ദ്യ​​ങ്ങ​​ൾ ഉ​​ണ്ടാ​​കും.
അ​​ഭി​​രു​​ചി പ​​രീ​​ക്ഷ​​യ്ക്കു ത​​യാ​​റാ​​കു​​ന്ന വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കാ​​യി മൂ​​ന്ന്, നാ​​ല്, അ​​ഞ്ച് തീ​​യ​​തി​​ക​​ളി​​ൽ രാ​​വി​​ലെ 6.30നും ​​രാ​​ത്രി എ​​ട്ടി​​നും പ്ര​​ത്യേ​​ക ക്ലാ​​സു​​ക​​ൾ കൈ​​റ്റ് വി​​ക്ടേ​​ഴ്സ് ചാ​​ന​​ൽ വ​​ഴി സം​​പ്രേ​​ഷ​​ണം ചെ​​യ്യും.

അം​​ഗ​​ങ്ങ​​ളാ​​യി തെ​​ര​​ഞ്ഞെ​​ടു​​ക്കു​​ന്ന​​വ​​ർ​​ക്ക് ഹാ​​ർ​​ഡ്‌​വേ​​ർ, അ​​നി​​മേ​​ഷ​​ൻ, ഇ​​ല​​ക്‌​ട്രോ​​ണി​​ക്സ്, മ​​ല​​യാ​​ളം കം​പ്യൂ​ട്ടിം​ഗ്, സൈ​​ബ​​ർ സു​​ര​​ക്ഷ, മൊ​​ബൈ​​ൽ ആ​​പ്പ് നി​​ർ​​മാ​​ണം, പ്രോ​​ഗ്രാ​​മിം​ഗ്, റോ​​ബോ​​ട്ടി​​ക്സ്, ഇ-​​ഗ​​വേ​​ണ​​ൻ​​സ് തു​​ട​​ങ്ങി​​യ മേ​​ഖ​​ല​​ക​​ളി​​ൽ പ​​രി​​ശീ​​ല​​നം ന​​ൽ​​കും. പു​​തി​​യ​​താ​​യി യൂ​​ണി​​റ്റു​​ക​​ൾ​​ക്ക് വി​​ത​​ര​​ണം ചെ​​യ്തി​​ട്ടു​​ള്ള ആ​​ർ​​ഡി​​നോ കി​​റ്റ് പ്ര​​യോ​​ജ​​ന​​പ്പെ​​ടു​​ത്തി​​യു​​ള്ള റോ​​ബോ​​ട്ടി​​ക്സ് പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളും ബ്ലെ​​ൻ​​ഡ​​ർ സോ​​ഫ്റ്റ്‌​​വേ​​ർ പ്ര​​യോ​​ജ​​ന​​പ്പെ​​ടു​​ത്തി​​യു​​ള്ള 3ഡി ​​ആ​​നി​​മേ​​ഷ​​ൻ ത​​യാ​​റാ​​ക്ക​​ൽ തു​​ട​​ങ്ങി​​യ​​വ ഈ ​​വ​​ർ​​ഷ​​ത്തെ പ്ര​​ധാ​​ന പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളാ​​യി​​രി​​ക്കും. ലി​​റ്റി​​ൽ കൈ​​റ്റ്സ് അം​​ഗ​​ങ്ങ​​ളി​​ൽ എ ​​ഗ്രേ​​ഡ് നേ​​ടു​​ന്ന വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് പ​​ത്താം ക്ലാ​​സ് പ​​രീ​​ക്ഷ​​യി​​ൽ ഗ്രേ​​സ് മാ​​ർ​​ക്ക് അ​​നു​​വ​​ദി​​ച്ചി​​ട്ടു​​ണ്ട്.