സ്വകാര്യ ബസ് മേഖലയെ സംരക്ഷിക്കുക: സെ​ക്രട്ടേറി​യറ്റ് പ​ടി​ക്ക​ല്‍ നിരാഹാര സമരം
Friday, June 2, 2023 11:47 PM IST
കോ​​ട്ട​​യം: സ്വ​​കാ​​ര്യ​ബ​​സ് മേ​​ഖ​​ല​​യി​​ലെ പ്ര​​തി​​സ​​ന്ധി പ​​രി​​ഹ​​രി​​ച്ചു ബ​​സ് മേ​​ഖ​​ല സം​​ര​​ക്ഷി​​ക്ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ട് ബ​​സ് ഓ​​പ്പ​​റേ​​റ്റേ​​ഴ്‌​​സ് ഫെ​​ഡ​​റേ​​ഷ​​ന്‍ പ്ര​​സി​​ഡ​​ന്‍റ് കെ.​​കെ. തോ​​മ​​സ് അ​​ഞ്ചു മു​​ത​​ല്‍ സെ​​ക്ര​ട്ടേ​റി​​യ​റ്റ് പ​​ടി​​ക്ക​​ല്‍ അ​​നി​​ശ്ചി​​ത​​കാ​​ല നി​​രാ​​ഹാ​​ര സ​​മ​​രം ആ​​രം​​ഭി​​ക്കും.12600​​ല്‍​പ്പ​​രം സ്വ​​കാ​​ര്യ ബ​​സു​​ക​​ളി​​ല്‍ കോ​​വി​​ജ് കാ​​ല​​ത്തി​​നു​​ശേ​​ഷം 7000ല്‍​പ്പ​​രം ബ​​സു​​ക​​ള്‍ മാ​​ത്ര​​മേ സ​​ര്‍​വീ​​സ് ന​​ട​​ത്തു​​ന്നു​​ള്ളൂ.
ഇ​​തി​​നു പു​​റ​​മെ​​യാ​​ണ് വി​​വി​​ധ കാ​​ര​​ണ​​ങ്ങ​​ള്‍ പ​​റ​​ഞ്ഞു സ​​ര്‍​വീ​​സ് ന​​ട​​ത്തു​​ന്ന ബ​​സു​​ക​​ള്‍ പെ​​ര്‍​മി​​റ്റ് നി​​ഷേ​​ധി​​ക്കു​​ക​​യാ​​ണ്. ഇ​​തു പ്ര​​തി​​സ​​ന്ധി​​യു​​ടെ ആ​​ഴം കൂ​​ട്ടു​​ന്നു. ഇ​​തി​​നു പു​​റ​​മെ 140കി​​ലോ​​മീ​​റ്റ​​റി​​ല്‍​പ്പ​​രം ദൂ​​രം ഒാ​​ര്‍​ഡി​​ന​​റി സ​​ര്‍​വീ​​സ് ന​​ട​​ത്താ​​ന്‍ പാ​​ടി​​ല്ലെ​​ന്ന നി​​യ​​മം സ​​ര്‍​ക്കാ​​ര്‍ ക​​ര്‍​ശ​​ന​​മാ​​ക്കി ന​​ട​​പ്പാ​​ക്കു​​ക​​യാ​​ണ്. ഈ ​​സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണ് നി​​ല​​വി​​ലു​​ള്ള പെ​​ര്‍​മി​​റ്റു​​ക​​ള്‍ ദൂ​​ര​​പ​​രി​​ധി പ​​രി​​ഗ​​ണി​​ക്കാ​​തെ പു​​തു​​ക്കി ന​​ൽ​ക​​ണ​​മെ​​ന്നും ലി​​മി​​റ്റ​​ഡ് സ്‌​​റ്റോ​​പ്പ് ഓ​​ര്‍​ഡി​​ന​​റി എ​​ന്നീ കാ​​റ്റ​​ഗ​​റി ഒ​​ഴി​​വാ​​ക്കി​​യ സ​​ര്‍​ക്കാ​​ര്‍ വി​​ജ്ഞാ​​പ​​നം പി​​ന്‍​വ​​ലി​​ക്ക​​ണ​​മെ​​ന്നും വി​​ദ്യാ​​ര്‍​ഥി ക​​ണ്‍​സ​​ഷ​​നും കാ​​ലോ​​ചി​​ത​​മാ​​യ മാ​​റ്റം ഏ​​ര്‍​പ്പെ​​ടു​​ത്തി വ​​ര്‍​ധി​​പ്പി​​ക്ക​​ണ​​മെ​​ന്നും ആ​​വ​​ശ്യ​​പ്പെ​​ട്ടാ​​ണ് കെ. ​​കെ. തോ​​മ​​സ് അ​​നി​​ശ്ചി​​ത​​കാ​​ല നി​​രാ​​ഹാ​​ര സ​​മ​​രം ന​​ട​​ത്തു​​ന്ന​​ത്.
യോ​​ഗ​​ത്തി​​ല്‍ ജി​​ല്ലാ വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് ഡാ​​ന്‍റീ​സ് അ​​ല​​ക്‌​​സ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ജി​​ല്ലാ ജ​​ന​​റ​​ല്‍ സെ​​ക്ര​​ട്ട​​റി കെ.​​എ​​സ്. സു​​രേ​​ഷ്, ടി.​​യു. ജോ​​ണ്‍, വി​​നോ​​ദ് കെ. ​​ജോ​​ര്‍​ജ്, പി.​​വി. ചാ​​ക്കോ പു​​ല്ല​​ത്തി​​ല്‍, ജോ​​ണി ആ​​ന്‍റ​​ണി തു​​ട​​ങ്ങി​​യ​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.