റേ​ഷ​ന്‍ വി​ത​ര​ണം പു​നഃസ്ഥാ​പി​ക്കാൻ കേ​ര​ള കോ​ണ്‍​ഗ്ര​സ് പ്ര​ക്ഷോ​ഭം അ​ഞ്ചി​ന്
Friday, June 2, 2023 11:47 PM IST
കോ​​ട്ട​​യം: സെ​​ര്‍​വ​​ര്‍ ത​​ക​​രാ​​റി​​ന്‍റെ പേ​​രി​​ല്‍ സം​​സ്ഥാ​​ന വ്യാ​​പ​​ക​​മാ​​യി റേ​​ഷ​​ന്‍ വി​​ത​​ര​​ണം സ്തം​​ഭി​​ച്ചി​​രി​​ക്കു​​ന്ന​​ത് സ​​ര്‍​ക്കാ​​രി​​ന്‍റെ കെ​​ടു​​കാ​​ര്യ​​സ്ഥ​​ത​​യു​​ടെ തെ​​ളി​​വാ​​ണെ​​ന്നും ഉ​​ട​​ന്‍ പ്ര​​ശ്‌​​നം പ​​രി​​ഹ​​രി​​ച്ച് റേ​​ഷ​​ന്‍ വി​​ത​​ര​​ണം പു​​നഃ​​സ്ഥാ​​പി​​ക്ക​​ണ​​മെ​​ന്നും ആ​​വ​​ശ്യ​​പ്പെ​​ട്ട് കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് ജി​​ല്ലാ ക​​മ്മി​​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ​ ജി​​ല്ല​​യി​​ലെ അ​​ഞ്ചു താ​​ലൂ​​ക്ക് കേ​​ന്ദ്ര​​ങ്ങ​​ളി​​ലും അ​​ഞ്ചി​​നു രാ​​വി​​ലെ 10നു ​പ്ര​​തി​​ഷേ​​ധ ധ​​ര്‍​ണ ന​​ട​​ത്തും.
കോ​​ട്ട​​യ​​ത്ത് ജി​​ല്ലാ സ​​പ്ലൈ ഓ​​ഫീ​​സി​​നു മു​​മ്പി​​ല്‍ കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് സ​​ജി മ​​ഞ്ഞ​​ക്ക​​ട​​മ്പി​​ലി​​ന്‍റെ അ​​ധ്യ​​ക്ഷ​​ത​​യി​​ല്‍ ന​​ട​​ക്കു​​ന്ന ജി​​ല്ലാ​​ത​​ല സ​​മ​​രം കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് എ​​ക്‌​​സി​​ക്യൂ​​ട്ടീ​​വ് ചെ​​യ​​ര്‍​മാ​​ന്‍ മോ​​ന്‍​സ് ജോ​​സ​​ഫ് എം​​എ​​ല്‍​എ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. പാ​​ലാ​​യി​​ല്‍ മീ​ന​​ച്ചി​​ല്‍ താ​​ലൂ​​ക്ക് സ​​പ്ലൈ ഓ​​ഫീ​​സി​​നു മു​​ന്നി​​ല്‍ കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് വ​​ര്‍​ക്കിം​​ഗ് ചെ​​യ​​ര്‍​മാ​​ന്‍ പി.​​സി. തോ​​മ​​സും ച​​ങ്ങ​​നാ​​ശേ​​രി​​യി​​ല്‍ സ​​പ്ലൈ ഓ​​ഫീ​​സി​​നു മു​​ന്‍​പി​​ല്‍ കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് സെ​​ക്ര​​ട്ട​​റി ജ​​ന​​റ​​ല്‍ ജോ​​യി ഏ​​ബ്രാ​​ഹ​​വും വൈ​​ക്ക​​ത്ത് കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് ഡെ​​പ്യൂ​​ട്ടി ചെ​​യ​​ര്‍​മാ​​ന്‍ ഫ്രാ​​ന്‍​സി​​സ് ജോ​​ര്‍​ജും കാ​​ഞ്ഞി​​ര​​പ്പ​​ള്ളി​​യി​​ല്‍ കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് ഉ​​ന്ന​​താ​​ധി​​കാ​​ര സ​​മി​​തി അം​​ഗം തോ​​മ​​സ് കു​​ന്ന​​പ്പ​​ള്ളി​​യും സ​​മ​​ര പ​​രി​​പാ​​ടി​​ക​​ള്‍ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യു​​മെ​​ന്ന് ജി​​ല്ലാ ഓ​​ഫീ​​സ് ചാ​​ര്‍​ജ് ജ​​ന​​റ​​ല്‍ സെ​​ക്ര​​ട്ട​​റി ജ​​യ്‌​​സ​​ണ്‍ ജോ​​സ​​ഫ് അ​​റി​​യി​​ച്ചു.