ഏ​റ്റു​മാ​നൂ​രി​ൽ ആ​ർ​ആ​ർ​ആ​ർ സെ​ന്‍റ​ർ ആ​രം​ഭി​ച്ചു
Friday, June 2, 2023 11:42 PM IST
ഏ​റ്റു​മാ​നൂ​ർ: മാ​ലി​ന്യ നി​ർ​മാ​ർ​ജ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഏ​റ്റു​മാ​നൂ​ർ ന​ഗ​ര​സ​ഭ​യി​ൽ ആ​ർ​ആ​ർ​ആ​ർ (റി​സോ​ഴ്സ്, റീ​യൂ​സ്, റീ​സൈ​ക്കി​ൾ) സെ​ന്‍റ​ർ ആ​രം​ഭി​ച്ചു. കേ​ന്ദ്ര പാ​ർ​പ്പി​ട ന​ഗ​ര കാ​ര്യ​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ കാ​മ്പ​യി​നി​ന്‍റെ ഭാ​ഗ​മാ​യി “എ​ന്‍റെ ജീ​വി​തം എ​ന്‍റെ ശു​ചി​ത്വ ന​ഗ​രം’’ എ​ന്ന പേ​രി​ൽ ന​ഗ​ര​സ​ഭ ആ​രം​ഭി​ച്ച കാ​മ്പ​യി​നോ​ട് അ​നു​ബ​ന്ധി​ച്ചാ​ണ് ആ​ർ​ആ​ർ​ആ​ർ സെ​ന്‍റ​ർ തു​റ​ന്ന​ത്.
കു​ടും​ബ​ശ്രീ കെ​ട്ടി​ട​ത്തി​നു സ​മീ​പം ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ ലൗ​ലി ജോ​ർ​ജ് പ​ടി​ക​ര സെ​ന്‍റ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ബീ​നാ ഷാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സെ​ക്ര​ട്ട​റി ഫി​റോ​സ് ഖാ​ൻ, കു​ടും​ബ​ശ്രീ ജി​ല്ലാ കോ​ഓ​ർ​ഡി​നേ​റ്റ​ർ അ​ഭി​ലാ​ഷ് ദി​വാ​ക​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
മാ​ലി​ന്യ​ത്തി​ന്‍റെ അ​ള​വ് കു​റ​യ്ക്കു​വാ​നും ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ വ​സ്തു​ക്ക​ളു​ടെ പു​ന​രു​പ​യോ​ഗം പ്രാേ​ത്സാ​ഹി​പ്പി​ക്കു​വാ​നു​മാ​ണ് പ​ദ്ധ​തി ല​ക്ഷ്യം വ​യ്ക്കു​ന്ന​ത്. പൊ​തു ജ​ന​ങ്ങ​ൾ​ക്ക് നേ​രി​ട്ടോ ഹ​രി​ത ക​ർ​മ​സേ​ന​യു​ടെ സ​ഹാ​യ​ത്തോ​ടു കൂ​ടി​യോ സെ​ന്‍റ​റി​ൽ സാ​ധ​ന​ങ്ങ​ൾ എ​ത്തി​ക്കാം.
അ​ഞ്ചു​വ​രെ സെ​ന്‍റ​ർ പ്ര​വ​ർ​ത്തി​ക്കും.