സ്‌​കൂ​ട്ട​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് സ്‌​കൂ​ട്ട​ര്‍ യാ​ത്രി​ക​നു പ​രി​ക്കേ​റ്റു
Friday, June 2, 2023 11:41 PM IST
ഗാ​ന്ധി​ന​ഗ​ര്‍: നി​യ​ന്ത്ര​ണം വി​ട്ട സ്‌​കൂ​ട്ട​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് സ്‌​കൂ​ട്ട​ര്‍ യാ​ത്ര​ക്കാ​ര​നു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. പു​തു​പ്പ​ള്ളി മാ​ട​പ്പ​റ​മ്പി​ല്‍ റെ​ന്നി​യാ​ണ് അ​പ​ക​ട​ത്തി​ല്‍പ്പെ​ട്ട​ത്. ഇ​യാ​ളു​ടെ സ്‌​കൂ​ട്ട​റി​ല്‍നി​ന്നു ക​ണ്ടെ​ത്തി​യ ലൈ​സ​ന്‍സി​ല്‍ നി​ന്നു​മാ​ണ് ആ​ളെ തി​രി​ച്ച​റി​ഞ്ഞ​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 3.45ന് ​കു​മാ​ര​ന​ല്ലൂ​ര്‍ മേ​ല്‍പ്പാ​ല​ത്തി​ന് സ​മീ​പം കു​മാ​ര​ന​ല്ലൂ​ര്‍-​കു​ട​മാ​ളൂ​ര്‍ റോ​ഡി​ല്‍ ആ​യി​രു​ന്നു അ​പ​ക​ടം. കു​മാ​ര​ന​ല്ലൂ​ര്‍ മേ​ല്‍പ്പാ​ലം ക​യ​റി കു​ട​മാ​ളൂ​ര്‍ ഭാ​ഗ​ത്തേ​ക്കു പോ​യ സ്‌​കൂ​ട്ട​ര്‍ യാ​ത്രി​ക​ന്‍ മു​ന്നി​ല്‍ പോ​യ കാ​റി​നെ മ​റി​ക​ട​ക്കു​ന്ന​തി​നി​ടെ സ്‌​കൂ​ട്ട​റി​ന്‍റെ നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യി ലോ​റി​യി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. അ​പ​ക​ട​ത്തെ​ത്തു​ട​ര്‍ന്ന് റോ​ഡി​ല്‍ വീ​ണു​കി​ട​ന്ന ഇ​ദ്ദേ​ഹ​ത്തെ നാ​ട്ടു​കാ​ര്‍ കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ത​ല​യ്ക്കാ​ണ് പ​രി​ക്കെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.
അ​പ​ക​ട​ത്തെ​ത്തു​ട​ര്‍ന്ന് കു​മാ​ര​ന​ല്ലൂ​ര്‍-​കു​ട​മാ​ളൂ​ര്‍ റോ​ഡി​ല്‍ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. കു​മാ​ര​ന​ല്ലൂ​ര്‍ മേ​ല്‍പ്പാ​ലം ഇ​റ​ങ്ങി​വ​രു​ന്ന ഭാ​ഗ​ത്ത് വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള്‍ക്കു മു​മ്പി​ല്‍ റോ​ഡി​ലേ​ക്ക് നീ​ക്കി നി​ര്‍ത്തി​യി​ടു​ന്ന വാ​ഹ​ന​ങ്ങ​ള്‍ അ​പ​ക​ട​ങ്ങ​ള്‍ക്കു കാ​ര​ണ​മാ​കു​ന്നു​വെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. ഇ​വി​ടെ പാ​ര്‍ക്കിം​ഗ് ഒ​ഴി​വാ​ക്കു​ന്ന​തി​ന് പോ​ലീ​സി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് ശ​ക്ത​മാ​യ ഇ​ട​പെ​ട​ലു​ക​ള്‍ ഉ​ണ്ടാ​ക​ണ​മെ​ന്നാ​ണ്
ആ​വ​ശ്യം.