ഇ​ട​ക്കോ​ലി സ്‌​കൂ​ളി​ലെ ബ​സ് ഓ​ട്ടം നി​ല​ച്ചു, വി​ദ്യാ​ര്‍​ഥിക​ള്‍ ദു​രി​ത​ത്തി​ല്‍
Friday, June 2, 2023 10:37 PM IST
രാ​മ​പു​രം: പ​ഞ്ചാ​യ​ത്തി​ലെ ഏ​ക സ​ര്‍​ക്കാ​ര്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളാ​യ ഇ​ട​ക്കോ​ലി ഗ​വ. ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ ബ​സ് ഓ​ട്ടം നി​ല​ച്ചി​ട്ട് നാ​ളു​ക​ളാ​യി. ഇ​ട​ക്കോ​ലി​യി​ലേ​ക്കു​ള്ള വി​ദ്യാ​ര്‍​ഥി​ക​ളു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും യാ​ത്രാ ക്ലേശം പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി അ​ഡ്വ. ബി​ജു പു​ന്ന​ത്താ​ന​ത്തി​ന്‍റെ ശ്ര​മ​ഫ​ല​മാ​യി 2015 ല്‍ ​ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഫ​ണ്ടി​ല്‍​പ്പെ​ടു​ത്തി​യാ​ണ് സ്‌​കൂ​ള്‍ ബ​സ് അ​നു​വ​ദി​ച്ച​ത്.
കേ​വ​ലം ഏ​ഴു വ​ര്‍​ഷം ക​ഴി​ഞ്ഞ​പ്പോ​ള്‍​ത​ന്നെ സ്‌​കൂ​ള്‍ ബ​സ് പൂ​ര്‍​ണമാ​യും ഉ​പേ​ക്ഷി​ച്ച നി​ല​യി​ലാ​ണ്. ര​ണ്ടു വ​ര്‍​ഷ​ക്കാ​ലം കോ​വി​ഡ് മൂ​ലം വാ​ഹ​നം ഓ​ടി​ക്കാ​നാ​യി​ല്ല. കോ​വി​ഡ് ലോ​ക്ക്ഡൗ​ണി​ന് ശേ​ഷം വാ​ഹ​നം പൂ​ര്‍​ണ​മാ​യും ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ നി​ല​യി​ലാ​ണ്.
ബ​സ് വീ​ണ്ടും നി​ര​ത്തി​ലി​റ​ക്കാ​നു​ള്ള യാ​തൊ​രു​വി​ധ ന​ട​പ​ടി​ക​ളും ഉ​ണ്ടാ​യി​ട്ടി​ല്ല. ല​ക്ഷ​ങ്ങ​ള്‍ മു​ട​ക്കി വാ​ങ്ങി​യ വാ​ഹ​നം ഷെ​ഡി​ല്‍ കി​ട​ന്ന് ന​ശി​ക്കു​ക​യാ​ണി​പ്പോ​ള്‍. അ​ധ്യയ​ന വ​ര്‍​ഷം തു​ട​ങ്ങി​യ ​സാ​ഹ​ച​ര്യ​ത്തി​ല്‍ എ​ത്ര​യും വേ​ഗം സ്‌​കൂ​ള്‍ ബ​സ് സ​ര്‍​വീ​സ് പു​ന​രാ​രം​ഭി​ക്കു​ന്ന​തി​ന് ഫ​ണ്ട് അ​നു​വ​ദി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് വി​ദ്യാ​ര്‍​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും ആ​വ​ശ്യ​പ്പെ​ടു​ന്നു.