സ്‌​പെ​ഷല്‍ ഒ​ളി​മ്പി​ക്‌​സി​ന് ഇ​ന്ത്യ​ന്‍ ടീ​മി​ല്‍ അ​ന്തീ​നാ​ട് ശാ​ന്തി​നി​ല​യം താ​ര​ങ്ങ​ള്‍
Friday, June 2, 2023 10:37 PM IST
പാ​ലാ: അ​ന്തീ​നാ​ട് ശാ​ന്തി​നി​ല​യം സ്‌​പെ​ഷല്‍ സ്‌​കൂ​ളി​ന് വീ​ണ്ടും അ​ഭി​മാ​ന നേ​ട്ട​ങ്ങ​ള്‍ കൊ​യ്യു​വാ​ന്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ ബെ​ര്‍​ലി​ലേ​ക്ക് യാ​ത്ര​യാ​കു​ന്നു. പ​ന്ത്ര​ണ്ടു മു​ത​ല്‍ 27 വ​രെ ജ​ര്‍​മനി​യി​ലെ ബെ​ര്‍​ലി​നി​ല്‍ ന​ട​ക്കു​ന്ന സ്‌​പെ​ഷല്‍ ഒ​ളി​മ്പി​ക്‌​സി​ലാ​ണ് ഇ​വ​ര്‍ ഇ​ന്ത്യ​യെ പ്ര​തി​നി​ധീ​ക​രി​ച്ച് ക​ള​ത്തി​ലി​റ​ങ്ങു​ന്ന​ത്.
റ്റി​നു മോ​ന്‍​സി നീ​ന്ത​ലി​ലും ഹ​രി​ച​ന്ദ​ന പി. ​എം. ഹാ​ന്‍​ഡ് ബോ​ളി​ലും അ​ലീ​ന ഷാ​ജി ഫു​ട്‌​ബോ​ളി​നു​മാ​ണ് മാ​റ്റു​ര​യ്ക്കു​ന്ന​ത്. ഏ​റെ നാ​ള​ത്തെ പ​രി​ശീ​ല​ന​ത്തി​നു ശേ​ഷ​മാ​ണ് ഇ​വ​ര്‍ സ്‌​പെ​ഷല്‍ ഒ​ളി​മ്പി​ക്‌​സി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ യോ​ഗ്യ​ത നേ​ടി​യ​ത്.
സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ സി​സ്റ്റ​ര്‍ ആ​നി ജോ​സ​ഫി​ന്‍റെ​യും പ​രി​ശീ​ല​ക അ​ല്ലി​യ​മ്മ ജോ​ണി​ന്‍റെ​യും നീ​ന്ത​ലി​ല്‍ പ​രി​ശീ​ല​നം ന​ല്‍​കി​വ​രു​ന്ന തോ​പ്പ​ന്‍​സ് അ​ക്കാ​ദ​മി​യു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും കു​ട്ടി​ക​ളു​ടെ മാ​താ​പി​താ​ക്ക​ളു​ടെ​യും കൂ​ട്ടാ​യ പ​രി​ശ്ര​മ​മാ​ണ് ഇ​വ​ര്‍​ക്ക് യോ​ഗ്യ​ത നേ​ടാ​ന്‍ സ​ഹാ​യ​ക​മാ​യ​ത്. ജൂ​ണ്‍ ര​ണ്ടി​ന് സ്‌​കൂ​ള്‍ ത​ല​ത്തി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ കു​ട്ടി​ക​ള്‍​ക്ക് വി​ജ​യാ​ശം​സ​ക​ള്‍ നേ​ര്‍​ന്നു.