കു​ഴി​വേ​ലി റോ​ഡ് പൊ​ട്ടി​പ്പൊ​ളി​ഞ്ഞ് സ​ഞ്ചാ​ര​യോ​ഗ്യ​മ​ല്ലാ​താ​യി
Friday, June 2, 2023 10:37 PM IST
ഈ​രാ​റ്റു​പേ​ട്ട: ന​ഗ​ര​സ​ഭ​യി​ലെ ന​ട​യ്ക്ക​ൽ കു​ഴി​വേ​ലി റോ​ഡ് പൊ​ട്ടി​പ്പൊ​ളി​ഞ്ഞ് സ​ഞ്ചാ​ര​യോ​ഗ്യ​മ​ല്ലാ​താ​യി​ട്ട് വ​ർ​ഷ​ങ്ങ​ളാ​യി. ന​ഗ​ര​സ​ഭ​യു​ടെ ഭാ​ഗ​ത്തു​നി​ന്നും ഈ ​റോ​ഡി​ന്‍റെ കാ​ര്യ​ത്തി​ൽ വ​ലി​യ അ​വ​ഗ​ണ​ന​യു​ണ്ടാ​യി.
റോ​ഡ് ത​ക​ർ​ന്ന് സ​ഞ്ചാ​ര​യോ​ഗ്യ​മ​ല്ലാ​താ​യി​ട്ടും അധികൃതർ കണ്ടില്ലെന്ന് നടിക്കുകയാണ്. റോ​ഡി​ന്‍റെ കാ​ര്യ​ത്തി​നാ​യി എം​എ​ൽ​എ​യ്ക്ക് നാ​ട്ടു​കാ​ർ നി​വേ​ദ​നം കൊ​ടു​ത്ത​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ റോ​ഡി​നാ​യി പ​ത്ത് ല​ക്ഷം രൂ​പ എം​എ​ൽ​എ ഫ​ണ്ടി​ൽ​നി​ന്നു അ​നു​വ​ദി​ച്ചി​ട്ട് മാ​സ​ങ്ങ​ളാ​യെ​ങ്കി​ലും ന​ഗ​ര​സ​ഭ​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​​രു​ടെ അ​നാ​സ്ഥ​മൂ​ലം ഫ​ണ്ടു ല​ഭ്യ​മാ​ക്കി റോ​ഡി​ന്‍റെ പ​ണി തു​ട​ങ്ങാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. അ​തി​നു ശേ​ഷം ന​ഗ​ര​സ​ഭ​യും കു​റ​ച്ച് ഫ​ണ്ട് അ​നു​വ​ദി​ച്ചെ​ങ്കി​ലും അ​തും ല​ഭ്യ​മാ​യി​ട്ടി​ല്ല. പു​തി​യ അ​ധ്യയ​ന വ​ർ​ഷം ആ​രം​ഭി​ക്കു​ന്നു. കാ​ല​വ​ർ​ഷം ആ​രം​ഭി​ക്കാ​ൻ ദി​വ​സ​ങ്ങ​ൾ മാ​ത്ര​മാ​ണ് ​ശേ​ഷി​ക്കു​ന്ന​ത്. ​റോ​ഡി​ന്‍റെ പണി ഇ​നി​യും നീ​ണ്ടു പോ​കാ​നാ​ണ് സാ​ധ്യ​ത.
ഈ​രാ​റ്റു​പേ​ട്ട ന​ഗ​ര​സ​ഭ​യെ​യും പൂ​ഞ്ഞാ​ർ പ​ഞ്ചാ​യ​ത്തി​നെ​യും ബ​ന്ധി​പ്പി​ക്കു​ന്ന ഈ ​റോ​ഡി​ൽ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളും സ്റ്റേ​ഡി​യ​വും ഉ​ണ്ട്. നൂ​റുക​ണ​ക്കി​ന് വി​ദ്യാ​ർ​ഥി​ക​ളും പൊ​തു​ജ​ന​ങ്ങ​ളും ഈ ​റോ​ഡി​ലൂ​ടെ ദു​രി​ത​യാ​ത്ര ചെ​യ്യു​ന്നു. ​പ്ര​ദേ​ശ​ത്തു​ള്ള മി​ക്ക സ്കൂ​ളു​ക​ളു​ടെ ബ​സുക​ളും ഈ ​റോ​ഡി​ലൂ​ടെയാണു ക​ട​ന്നുപോ​കു​ന്നത്. റോ​ഡി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ മൂ​ലം ബ​സു​ക​ളു​ടെ സ​ർ​വീ​സ് പോ​ലും ന​ട​ത്താ​ൻ ക​ഴി​യു​ന്നി​ല്ല. അ​പ​ക​ട​ങ്ങ​ളും നി​ത്യ​സം​ഭ​വ​ങ്ങ​ളാ​യി മാ​റി​യി​രി​ക്കു​ന്നു. അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന ഫ​ണ്ടു​ക​ൾ ല​ഭ്യ​മാ​ക്കി റോ​ഡ് അ​ടി​യ​ന്തര​മാ​യി ടാ​ർ ചെ​യ്ത് സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്നു.