ഖേ​ലോ ഇ​ന്ത്യ അ​ന്ത​ര്‍ സ​ര്‍വ​ക​ലാ​ശാ​ല ഗെ​യിം​സ്: അ‌​ത്‌​ല​റ്റി​ക്‌​സ് കി​രീ​ടം എം​ജി​ക്ക്
Friday, June 2, 2023 12:47 AM IST
കോ​ട്ട​യം: മൂ​ന്നാ​മ​ത് ഖേ​ലോ ഇ​ന്ത്യ അ​ന്ത​ര്‍ സ​ര്‍വ​ക​ലാ​ശാ​ലാ ഗെ​യിം​സി​ന്‍റെ അ​ത്‌​ല​റ്റി​ക്‌​സ് വി​ഭാ​ഗ​ത്തി​ല്‍ എം​ജി സ​ര്‍വ​ക​ലാ​ശാ​ല​യ്ക്ക് ഓ​വ​റോ​ള്‍ കി​രീ​ടം. ഉ​ത്ത​ര്‍ പ്ര​ദേ​ശി​ലെ ല​ഖ്‌​നോ, വാ​ര​ണാ​സി, ഗ്രേ​റ്റ​ര്‍ നോ​യി​ഡ, ഖ​ര​ക്പൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ക​ഴി​ഞ്ഞ 25ന് ​ആ​രം​ഭി​ച്ച ഗെ​യിം​സി​ല്‍ 89 പോ​യി​ന്‍റ് നേ​ടി​യാ​ണ് എം​ജി സ​ര്‍വ​ക​ലാ​ശാ​ല അ​ത്‌​ല​റ്റി​ക്‌​സി​ൽ ക​രു​ത്തു​കാ​ട്ടി​യ​ത്. മം​ഗ​ളൂ​രു സ​ര്‍വ​ക​ലാ​ശാ​ല​യും ശി​വ​ജി സ​ര്‍വ​ക​ലാ​ശാ​ല​യു​മാ​ണ് യ​ഥാ​ക്ര​മം ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ളി​ല്‍.
പു​രു​ഷ വി​ഭാ​ഗ​ത്തി​ല്‍ 49 പോ​യി​ന്‍റോ​ടെ അ​ത്‌​ല​റ്റി​ക്‌​സ് ചാ​മ്പ്യ​ന്‍മാ​രാ​യ എം​ജി സ​ര്‍വ​ക​ലാ​ശാ​ല വ​നി​താ വി​ഭാ​ഗ​ത്തി​ല്‍ 40 പോ​യി​ന്‍റോ​ടെ ര​ണ്ടാം സ്ഥാ​നം നേ​ടി. ആ​കാ​ശ് എം. ​വ​ര്‍ഗീ​സ് (ട്രി​പ്പി​ള്‍ ജം​പ്), കെ.​എം. ശ്രീ​കാ​ന്ത് (ലോം​ഗ് ജം​പ്), എം. ​അ​നൂ​പ് (400 മീ​റ്റ​ര്‍ ഹ​ര്‍ഡി​ല്‍സ്), എ.​കെ. സി​ദ്ധാ​ര്‍ഥ് (പോ​ള്‍ വോ​ള്‍ട്ട്), ആ​ന​ന്ദ് കൃ​ഷ്ണ (5000 മീ​റ്റ​ര്‍) എ​ന്നി​വ​രാ​ണ് വ്യ​ക്തി​ഗ​ത ഇ​ന​ങ്ങ​ളി​ല്‍ മ​ഹാ​ത്മാ ഗാ​ന്ധി സ​ര്‍വ​ക​ലാ​ശാ​ല​യ്ക്കു​വേ​ണ്ടി സ്വ​ര്‍ണം നേ​ടി​യ​ത്.
വ​നി​ത​ക​ളു​ടെ 4x100 മീ​റ്റ​ര്‍ റി​ലേ​യി​ല്‍ സോ​ഫി സ​ണ്ണി, അ​ഖി​ന ബാ​ബു, എ.​എ​സ്. സാ​ന്ദ്ര, വി.​എ​സ്. ഭാ​വി എ​ന്നി​വ​രു​ള്‍പ്പെ​ട്ട ടീ​മും വ​നി​ത​ക​ളു​ടെ 4x400 മീ​റ്റ​ര്‍ റി​ലേ​യി​ല്‍ കെ.​ടി. എ​മി​ലി, റോ​ഷ്മി ചാ​ക്കോ, ബി​സ്മി ജോ​സ​ഫ്, കെ. ​സ്‌​നേ​ഹ എ​ന്നി​വ​രു​ള്‍പ്പെ​ട്ട ടീ​മും സ്വ​ര്‍ണം നേ​ടി.
4x400 മീ​റ്റ​ര്‍ മി​ക്‌​സ​ഡ് റി​ലേ​യി​ല്‍ എം.​എ​സ്. അ​ന​ന്തു​മോ​ന്‍, അ​രു​ണ്‍ജി​ത്ത്, കെ.​ടി. എ​മി​ലി, കെ. ​സ്‌​നേ​ഹ എ​ന്നി​വ​ര​ട​ങ്ങി​യ ടീം ​വെ​ള്ളി നേ​ടി. 20 കി​ലോ​മീ​റ്റ​ര്‍ ന​ട​ത്ത​ത്തി​ല്‍ ബി​ലി​ന്‍ ജോ​ര്‍ജും 800 മീ​റ്റ​റി​ല്‍ എം.​എ​സ്. അ​ന​ന്ദു​മോ​നും വെ​ങ്ക​ല മെ​ഡ​ലി​ന് അ​ര്‍ഹ​രാ​യി. ഗെ​യിം​സ് മ​ത്സ​ര​ങ്ങ​ള്‍ ഇ​ന്ന് അ​വ​സാ​നി​ക്കാ​നി​രി​ക്കെ എ​ട്ട് സ്വ​ര്‍ണ​വും ഒ​രു വെ​ള്ളി​യും അ​ഞ്ചു വെ​ങ്ക​ല​വും ഉ​ള്‍പ്പെ​ടെ നി​ല​വി​ല്‍ മെ​ഡ​ല്‍ പ​ട്ടി​ക​യി​ല്‍ നാ​ലാം സ്ഥാ​ന​ത്താ​ണ് എം​ജി. രാ​ജ്യ​ത്തെ 205 സ​ര്‍വ​ക​ലാ​ശാ​ല​ക​ളി​ല്‍നി​ന്നു​ള്ള നാ​ലാ​യി​ര​ത്തോ​ളം കാ​യി​ക താ​ര​ങ്ങ​ളാ​ണ് 21 ഇ​ന​ങ്ങ​ളി​ലാ​യി ഖേ​ലോ ഇ​ന്ത്യ അ​ന്ത​ര്‍ സ​ര്‍വ​ക​ലാ​ശാ​ലാ ഗെ​യിം​സി​ല്‍ മാ​റ്റു​ര​യ്ക്കു​ന്ന​ത്.