ആദ്യാക്ഷരം കുറിക്കുന്ന കുട്ടികളെ സ്നേഹപൂർവം വിദ്യാലയങ്ങളിലേക്ക് അയച്ച് കാരിത്താസ് ആശുപത്രി
Thursday, June 1, 2023 11:17 PM IST
കോ​ട്ട​യം: അ​റി​വി​ന്‍റെ ആ​ദ്യാ​ക്ഷ​രം കു​റി​ക്കു​ന്ന കു​ട്ടി​ക​ളെ സ്നേ​ഹ​പൂ​ർ​വം വി​ദ്യാ​ല​യ​ങ്ങ​ളി​ലേ​ക്ക് അ​യ​ച്ച് കാ​രി​ത്താ​സ് ആ​ശു​പ​ത്രി. വി​ദ്യാ​ല​യ​ങ്ങ​ളി​ലേ​ക്ക് ആ​ദ്യ​മാ​യി പ്ര​വേ​ശ​നം നേ​ടു​ന്ന ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രു​ടെ കു​ട്ടി​ക​ൾ​ക്കാ​ണ് ആ​ശു​പ​ത്രി സ്നേ​ഹോ​പ​ഹാ​രം ന​ൽ​കി​യ​ത്.

ജൂ​ണി​യ​ർ കാ​രി​ത്താ​സി​യ​ൻ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി കോ​ട്ട​യം അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ ഫാ. ​മൈ​ക്കി​ൾ വെ​ട്ടി​ക്കാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. കാ​രി​ത്താ​സ് ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ർ റ​വ.​ഡോ. ബി​നു കു​ന്ന​ത്ത് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. കു​ട്ടി​ക​ൾ​ക്കാ​യി മാ​ജി​ക് ഷോ​യും സം​ഘ​ടി​പ്പി​ച്ചു.

കാ​രി​ത്താ​സ് ആ​ശു​പ​ത്രി​യി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ ജീ​വ​ന​ക്കാ​രും കു​ടും​ബാം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ത്തു.