വൈ​ദ്യു​തി​ബി​ല്‍ ക​ത്തി​ച്ച് പ്ര​തി​ഷേ​ധം
Thursday, June 1, 2023 10:38 PM IST
പാ​ലാ: ഇ​ര​ട്ട സ​ര്‍​ച്ചാ​ര്‍​ജ് ചു​മ​ത്തി ഉ​പ​ഭോ​ക്താ​ക്ത​ളെ കൊ​ള്ള​യ​ടി​ക്കാ​നു​ള്ള വൈ​ദ്യു​തി ബോ​ര്‍​ഡി​ന്‍റെ തീ​രു​മാ​ന​ത്തി​നെ​തി​രേ പാ​ലാ വൈ​ദ്യു​തി ഭ​വ​നു മു​മ്പി​ല്‍ വൈ​ദ്യു​തി​ബി​ല്‍ ക​ത്തി​ച്ച് പൗ​രാ​വ​കാ​ശ സ​മി​തി പ്ര​തി​ഷേ​ധി​ച്ചു. സ​ര്‍​ക്കാ​രി​ന്‍റെ​യും ബോ​ര്‍​ഡി​ന്‍റെ​യും കാ​ര്യ​ക്ഷ​മ​ത ഇ​ല്ലാ​യ്മ മൂ​ലം വ​രു​ന്ന ന​ഷ്ട​ത്തി​നു ജ​ന​ങ്ങ​ളെ ചൂ​ഷ​ണം ചെ​യ്യു​ന്ന തീ​രു​മാ​ന​ങ്ങ​ള്‍ പി​ന്‍​വ​ലി​ക്ക​ണ​മെ​ന്നു പൗ​രാ​വ​കാ​ശ സ​മി​തി ആ​വ​ശൃ​പ്പെ​ട്ടു.
മു​നി​സി​പ്പ​ല്‍ കൗ​ണ്‍​സി​ല​ര്‍ വി.​സി. പ്രി​ന്‍​സ് സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് ജോ​യി ക​ള​രി​ക്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സന്തോ​ഷ് കാ​വു​കാ​ട്ട്, പ്രേം​ജിത്ത് ഏ​ര്‍​ത്തേ​ല്‍, മ​നോ​ജ് വ​ള്ളി​ച്ചി​റ, ബേ​ബി​ച്ച​ന്‍ പാ​ലാ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

യൂ​സ്ഡ് ട​യ​ര്‍ ഇ​റ​ക്കു​മ​തി നി​യ​ന്ത്രി​ക്ക​ണം

പാ​ലാ: യൂ​സ്ഡ് ട​യ​റി​ന്‍റെ ഇ​റ​ക്കു​മ​തി നി​രോ​ധി​ക്ക​ണ​മെ​ന്ന് മീ​ന​ച്ചി​ല്‍ താ​ലൂ​ക്ക് റ​ബ​ര്‍ ഡീ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍. യൂ​സ്ഡ് ട​യ​ര്‍ ഉ​പ​യോ​ഗി​ക്കു​മ്പോ​ള്‍ അ​പ​ക​ട​സാ​ധ്യ​ത കൂ​ടു​ന്ന​തോ​ടൊ​പ്പം പ​രി​സ്ഥി​തി പ്ര​ശ്‌​ന​ങ്ങ​ളും ഉ​ണ്ടാ​കു​ന്നു. സ്റ്റാ​ര്‍ റേ​റ്റിം​ഗ് ഉ​ള്ള ട​യ​റു​ക​ള്‍​ക്ക് മാ​ത്ര​മേ വി​ല്പ​നാ​വ​കാ​ശം ന​ല്‍​കാ​വൂ എ​ന്നും അ​സോ​സി​യേ​ഷ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. യോ​ഗ​ത്തി​ല്‍ പ്ര​സി​ഡ​ന്‍റ് സോ​ജ​ന്‍ ത​റ​പ്പേ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തോ​മ​സ് ഉ​ണ്ണി​ക്കു​ന്നേ​ല്‍, വി.​എ. സി​ബി, ജോ​സു​കു​ട്ടി പൂ​വേ​ലി​ല്‍, പി.​എം. മാ​ത്യു ചോ​ലി​ക്ക​ര, ഗി​ല്‍​ബി നെ​ച്ചി​ക്കാ​ട്ട്, സു​രി​ന്‍ പൂ​വ​ത്തി​ങ്ക​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

സ്മാ​ർ​ട്ട് അ​ങ്ക​ണ​വാ​ടി ഉ​ദ്ഘാ​ട​ന​ം

തീ​ക്കോ​യി: തീ​ക്കോ​യി പ​ഞ്ചാ​യ​ത്ത് ര​ണ്ടാം വാ​ർ​ഡി​ലെ സ്മാ​ർ​ട്ട് അ​ങ്ക​ണ​വാ​ടി​യു​ടെ ഉ​ദ്ഘാ​ട​ന​വും വാ​ർ​ഷി​ക​വും പ്ര​വേ​ശ​നോ​ത്സ​വ​വും സം​യു​ക്ത​മാ​യി ന​ട​ത്തി. അ​ങ്ക​ണ​വാ​ടി വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി അം​ഗം പി.​എ​സ്. ജോ​സ​ഫി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ പഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​സി. ജ​യിം​സ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.