കു​ന്നോ​ന്നി-​ആ​ലും​ത​റ റോ​ഡി​ൽ ത​ടി ലോ​ഡിം​ഗ് അ​പ​ക​ട​ഭീ​ഷ​ണി​യാ​യി
Thursday, June 1, 2023 10:38 PM IST
കു​ന്നോ​ന്നി: പൊ​തു​മ​രാ​മ​ത്ത് റോ​ഡു​ക​ളി​ല്‍ യാ​ത്ര​ക്കാ​ര്‍​ക്കും വാ​ഹ​ന​ഗ​താ​ഗ​ത​ത്തി​നും അ​പ​ക​ട​ഭീ​ഷ​ണി​യാ​യി റ​ബ​ര്‍​ത്ത​ടി​ക​ളു​ടെ​യും കോ​ല്‍​ത്ത​ടി​ക​ളു​ടെ​യും ക​യ​റ്റി​റ​ക്ക​ലും റോ​ഡി​നി​രു​വ​ശ​വും കൂ​ട്ടി​യി​ടു​ന്ന​തും നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്ന് ജ​ന​മൈ​ത്രി റെ​സി​ഡ​ന്‍റ്സ് വെ​ല്‍​ഫെ​യ​ര്‍ കൗ​ണ്‍​സി​ല്‍. ഇ​തി​നെ​തി​രേ പ്രാ​ദേ​ശി​ക ഭ​ര​ണ​കൂ​ട​ങ്ങ​ള്‍ ജാ​ഗ്ര​ത പു​ല​ര്‍​ത്തു​ക​യും അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യും വേ​ണ​മെ​ന്ന് കൗ​ൺ​സി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

കു​ന്നോ​ന്നി-​ആ​ലും​ത​റ റോ​ഡി​ല്‍ ച​പ്പാ​ത്ത് ജം​ഗ്ഷ​ന്‍ മു​ത​ല്‍ സീ​റോ പോ​യി​ന്‍റ് വ​രെ ഇ​ത്ത​ര​ത്തി​ല്‍ റ​ബ​ര്‍​ത്ത​ടി​ക​ള്‍ കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന​തു​മൂ​ലം ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​യാ​യി യാ​ത്ര​ക്കാ​ര്‍​ക്കും വാ​ഹ​ന​ഗ​താ​ഗ​ത​ത്തി​നും ത​ട​സം നേ​രി​ടു​ന്നു​ണ്ട്. വീ​തി​കു​റ​ഞ്ഞ റോ​ഡാ​യ​തി​നാ​ല്‍ ലോ​ഡിം​ഗ് ക​ഴി​ഞ്ഞാ​ല്‍ മാ​ത്ര​മേ മ​റ്റു വാ​ഹ​ന​ങ്ങ​ള്‍​ക്ക് ക​ട​ന്നു​പോ​കു​വാ​ന്‍ സാ​ധി​ക്കൂ.

റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ൽ റ​ബ​ര്‍​ത്ത​ടി ഇ​ട്ടി​രി​ക്കു​ന്ന​തു​മൂ​ലം ഓ​ട അ​ട​ഞ്ഞ് ക​ല്ലും മ​ണ്ണും മെ​റ്റ​ലും റോ​ഡി​ലേ​ക്ക് ക​യ​റി അ​പ​ക​ട​മു​ണ്ടാ​ക്കു​ക​യാ​ണ്. ഇ​ന്ന​ലെ രാ​വി​ലെ പ​ത്ര​വി​ത​ര​ണ​ത്തി​നി​ടെ ഏ​ജ​ന്‍റി​ന്‍റെ ബൈ​ക്ക് റോ​ഡി​ല്‍ കി​ട​ക്കു​ന്ന മെ​റ്റ​ലി​ല്‍ ക​യ​റി തെ​ന്നി​മ​റി​ഞ്ഞ സം​ഭ​വ​വു​മു​ണ്ടാ​യി. പി​ന്നീ​ട് നാ​ട്ടു​കാ​ര്‍ ശ്ര​മ​ദാ​നം ന​ട​ത്തി​യാ​ണ് റോ​ഡി​ലെ ക​ല്ലും മ​ണ്ണും നീ​ക്കം ചെ​യ്ത​ത്.

പ്ര​ദേ​ശ​ത്ത് അ​സൗ​ക​ര്യ​മാ​യി കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന റ​ബ​ർ​ത്ത​ടി​ക​ള്‍ എ​ത്ര​യും​വേ​ഗം നീ​ക്കം ചെ​യ്യ​ണ​മെ​ന്ന് ക​ച്ച​വ​ട​ക്കാ​ര​നോ​ട് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.