വ്യാ​പാ​രി​ക​ളു​ടെ ക​ള​ക്ട​റേ​റ്റ് മാ​ർ​ച്ചും ധ​ർ​ണ​യും
Thursday, June 1, 2023 10:37 PM IST
കോ​​ട്ട​​യം: ക​​ട​​ക​​ളി​​ലെ പ്ലാ​​സ്റ്റി​​ക് പ​​രി​​ശോ​​ധ​​ന​​യും പി​​ഴ ഈ​​ടാ​​ക്ക​​ലും അ​​വ​​സാ​​നി​​പ്പി​​ക്കു​​ക, പ​​ഞ്ചാ​​യ​​ത്ത് മു​​നി​​സി​​പ്പ​​ൽ ലൈ​​സ​​ൻ​​സ് ഫീ​​സ് വ​​ർ​​ധ​​ന​​യും ഫൈ​​നും പി​​ൻ​​വ​​ലി​​ക്കു​​ക, വൈ​​ദ്യു​​തി ചാ​​ർ​​ജ് വ​​ർ​​ധ​​ന പി​​ൻ​​വ​​ലി​​ക്കു​​ക, കെ​​ട്ടി​​ട​​നി​​കു​​തി വ​​ർ​​ധ​​ന പി​​ൻ​​വ​​ലി​​ക്കു​​ക, ജി​​എ​​സ്ടി ടെ​​സ്റ്റ് പ​​ർ​​ച്ചേ​​സ് അ​​വ​​സാ​​നി​​പ്പി​​ക്കു​​ക, ജി​​എ​​സ്ടി ഉ​​ദ്യോ​​ഗ​​സ്ഥ​​രു​​ടെ ക​​ട​​ക​​ളി​​ലെ ഓ​​ഡി​​റ്റ് അ​​വ​​സാ​​നി​​പ്പി​​ക്കു​​ക, വ​​ഴി​​യോ​​ര ക​​ച്ച​​വ​​ടം നി​​രോ​​ധി​​ക്കു​​ക എ​​ന്നീ ആ​​വ​​ശ്യ​​ങ്ങ​​ൾ ഉ​​ന്ന​​യി​​ച്ച് ആ​​റി​​ന് വ്യാ​​പാ​​രി വ്യ​​വ​​സാ​​യി ഏ​​കോ​​പ​​ന സ​​മി​​തി ജി​​ല്ലാ ക​​മ്മി​​റ്റി​​യു​​ടെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ ക​​ള​​ക്ട​​റേ​​റ്റി​​നു മു​​ന്പി​​ൽ ധ​​ർ​​ണ ന​​ട​​ത്തും.
രാ​​വി​​ലെ 10ന് ​​എം​​എ​​ൽ റോ​​ഡി​​ൽ നി​​ന്നും പ്ര​​ക​​ട​​ന​​മാ​​യി ക​​ക്ട​​റേ​​റ്റി​​നു മു​​ന്പി​​ലെ​​ത്തും. തു​​ട​​ർ​​ന്നാ​​ണ് ധ​​ർ​​ണ. സം​​സ്ഥാ​​ന വൈ​​സ് പ്ര​​സി​​ഡ​​ന്‍റും ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റു​​മാ​​യ എം. ​​കെ. തോ​​മ​​സു​​കു​​ട്ടി ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി എ.​​കെ.​​എ​​ൻ.​​പ​​ണി​​ക്ക​​ർ, ട്ര​​ഷ​​റ​​ർ മു​​ജീ​​ബ് റ​​ഹ്മാ​​ൻ, വൈ​​സ് പ്ര​​സി​​ഡ​​ന്‍റു​​മാ​​രാ​​യ വി.​​സി. ജോ​​സ​​ഫ്, കെ.​​ജെ.​​മാ​​ത്യു, പി.​​ശി​​വ​​ദാ​​സ്, സെ​​ക്ര​​ട്ട​​റി​​മാ​​രാ​​യ ഗി​​രീ​​ഷ് കോ​​നാ​​ട്ട്, ടോ​​മി​​ച്ച​​ൻ അ​​യ്യ​​രു​​കു​​ള​​ങ്ങ​​ര, എം.​​എ.​​അ​​ഗ​​സ്റ്റി​​ൻ, പി.​​എ​​സ്. കു​​ര്യാ​​ച്ച​​ൻ, എ​​ബി സി. ​​കു​​ര്യ​​ൻ, സ​​ജി ജോ​​സ​​ഫ് എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ക്കും.