എ​യ്ഞ്ച​ൽ​സ് വി​ല്ലേ​ജ് ആ​ശാ​നി​ല​യം സ്പെ​ഷ​ൽ സ്കൂ​ളിൽ
Thursday, June 1, 2023 10:34 PM IST
വാ​ഴൂ​ർ: വ്യ​ത്യ​സ്ത ക​ഴി​വു​ക​ൾ ഉ​ള്ള​തും ഭൗ​തി​ക വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്ന​തു​മാ​യ കു​ഞ്ഞു​ങ്ങ​ളു​ടെ സ​മ​ഗ്ര​മാ​യ വ​ള​ർ​ച്ച​യ്ക്കാ​യി കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന എ​യ്ഞ്ച​ൽ​സ് വി​ല്ലേ​ജ് ആ​ശാ​നി​ല​യം സ്പെ​ഷ​ൽ സ്കൂ​ളി​ലെ പ്ര​വേ​ശ​നോ​ത്സ​വം വ​ർ​ണാ​ഭ​മാ​യി. പൊ​ൻ​കു​ന്നം എ​സ്ഐ അ​ഭി​ലാ​ഷ് ഫ്ലാ​ഗ് ഓ​ഫ് ചെ​യ്ത വി​ളം​ബ​ര​ജാ​ഥ പൊ​ൻ​കു​ന്നം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി​യ​പ്പോ​ൾ സ്റ്റേ​ഷ​നി​ലെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ മ​ധു​രം പ​ങ്കു​വ​ച്ചു. തു​ട​ർ​ന്ന് എ​യ്ഞ്ച​ൽ​സ് വി​ല്ലേ​ജ് ആ​ശാ​നി​ല​യം സ്പെ​ഷ​ൽ സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ്ര​വേ​ശ​നോ​ത്സ​വ സ​മ്മേ​ള​നം കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ റ​വ.​ഡോ. കു​ര്യ​ൻ താ​മ​ര​ശേ​രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി എ​സ്ഐ കെ.​വി. രാ​ജേ​ഷ് കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഡ​യ​റ​ക്ട​ർ ഫാ. ​റോ​യി മാ​ത്യു വ​ട​ക്കേ​ൽ, വ്യ​ത്യ​സ്ത ക​ഴി​വു​ള്ള​വ​രു​ടെ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​ക​ളി​ൽ പ്രാ​വ​ണ്യം നേ​ടി​യ എ.​ടി. ത്രേ​സ്യ​ക്കു​ട്ടി, എ​യ്ഡ് വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൻ സു​ശീ​ല കു​ര്യ​ച്ച​ൻ, വാ​ഴൂ​ർ പ​ഞ്ചാ​യ​ത്ത് മെം​ബ​ർ ജി​ജി ന​ടു​വ​ത്താ​നി, പി​ടി​എ പ്ര​തി​നി​ധി ഫാ​ൻ​സി ടോ​മി, പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ലി​റ്റി സേ​വ്യ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.