ല​ഹ​രി​ക്കെ​തി​രേ ഉ​ണ​ര്‍​വു​മാ​യി എ​സ്എം​വൈ​എം നേ​തൃ​ത്വം
Tuesday, May 30, 2023 1:30 AM IST
കു​റ​വി​ല​ങ്ങാ​ട്: എ​സ്എം​വൈ​എം കു​റ​വി​ല​ങ്ങാ​ട് ഫൊ​റോ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പാ​ലാ സോ​ഷ്യ​ല്‍ വെ​ല്‍​ഫ​യ​ര്‍ സൊ​സൈ​റ്റി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ല​ഹ​രി വി​രു​ദ്ധ റാ​ലി​യും സെ​മി​നാ​റും ന​ട​ത്തി. വ​യ​ലാ സെ​ന്‍റ് ജോ​ര്‍​ജ് പ​ള്ളി​യി​ല്‍ ന​ട​ന്ന ഉ​ണ​ര്‍​വ് ല​ഹ​രി വി​രു​ദ്ധ കാ​മ്പ​യി​ന്‍ വി​കാ​രി ഫാ. ​ജോ​സ് കോ​ട്ട​യി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​എ​സ്ഡ​ബ്ല്യു​എ​സ് രൂ​പ​ത ഡ​യ​റ​ക്ട​ര്‍ ഫാ. ​തോ​മ​സ് കി​ഴ​ക്കേ​ല്‍ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. കു​റ​വി​ല​ങ്ങാ​ട് എ​ക്‌​സൈ​സ് സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫീ​സ​ര്‍ എ.​എ​സ് ദീ​പേ​ഷ് സെ​മി​നാ​ര്‍ ന​യി​ച്ചു.
വ​യ​ലാ പ​ള്ളി​യി​ല്‍ നി​ന്നും ജം​ഗ്ഷ​നി​ലേ​ക്ക് ഇ​രു​നൂ​റി​ലേ​റെ യു​വ​ജ​ന​ങ്ങ​ള്‍ പ​ങ്കെ​ടു​ത്ത ല​ഹ​രി വി​രു​ദ്ധ റാ​ലി​യും ന​ട​ത്തി. എ​സ് എം​വൈ​എം മേ​ഖ​ല പ്ര​സി​ഡ​ന്‍റ് എ​ബി ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മേ​ഖ​ല ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​സ​ഫ് ആ​ലാ​നി​ക്ക​ല്‍, യൂ​ണി​റ്റ് ഡ​യ​റ​ക്ട​ര്‍ ഫാ. ​തോ​മ​സ് പേ​ഴും​കാ​ട്ടി​ല്‍, ഏ​ബ​ല്‍ സോ​നു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.