നെ​ല്‍ക​ര്‍ഷ​ക​ര്‍ക്ക് പ​ണം ന​ല്‍കാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധം: സ​പ്ലൈ​കോ എ​റ​ണാ​കു​ളം ഓ​ഫീ​സി​ന് മു​ന്നി​ല്‍ ധ​ര്‍ണ ഇ​ന്ന്
Tuesday, May 30, 2023 1:30 AM IST
ക​ടു​ത്തു​രു​ത്തി: നെ​ല്‍ക​ര്‍ഷ​ക​ര്‍ക്ക് പ​ണം ന​ല്‍കാ​തെ ക​ബ​ളി​പ്പി​ക്കു​ന്ന​തി​ല്‍ പ്ര​തി​ഷേ​ധി​ച്ചു സം​യു​ക്ത ക​ര്‍ഷ​ക സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന് സ​പ്ലൈ​കോ എ​റ​ണാ​കു​ളം ഓ​ഫീ​സി​ന് മു​ന്നി​ല്‍ ധ​ര്‍ണ ന​ട​ത്തും.
സ​പ്ലൈ​കോ​യു​ടെ എ​റ​ണാ​കു​ളം ഡി​വി​ഷ​ന്‍ ഓ​ഫീ​സി​ന് മു​ന്നി​ല്‍ രാ​വി​ലെ പ​ത്തി​ന് സ​മ​ര​മാ​രം​ഭി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു.
ക​ഴി​ഞ്ഞ മൂ​ന്നി​ന് ന​ട​ന്ന മ​ന്ത്രി​സ​ഭ യോ​ഗ​ത്തി​ല്‍ നെ​ല്‍ക​ര്‍ഷ​ക​രു​ടെ പ​ണം കൊ​ടു​ക്കാ​ന്‍ ഉ​ത്ത​ര​വാ​യ​താ​ണെ​ന്നും എ​ന്നാ​ല്‍ സ​പ്ലൈ​കോ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മെ​ല്ല​പ്പോ​ക്കു കാ​ര​ണം ഇ​തു​വ​രെ പ​ണം ല​ഭി​ച്ചി​ല്ലെ​ന്നും ക​ര്‍ഷ​ക​ര്‍ പ​റ​യു​ന്നു.