വ​ഴി​യോ​ര പ​ച്ച​ക്ക​റി​ക്ക​ട​യി​ൽ മോ​ഷ​ണം
Monday, May 29, 2023 11:27 PM IST
പൊ​ൻ​കു​ന്നം: പൊ​ൻ​കു​ന്നം - മ​ണി​മ​ല റോ​ഡി​ൽ വ​ഴി​യോ​ര പ​ച്ച​ക്ക​റി​ക്ക​ട​യി​ൽ മോ​ഷ​ണം. 7500 രൂ​പ വി​ല​യു​ള്ള ഇ​ല​ക്ട്രോ​ണി​ക്‌​സ് ത്രാ​സും 3000 രൂ​പ വി​ല​യു​ള്ള ലൈ​റ്റു​മാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്. ചി​റ​ക്ക​ട​വ് പാ​റ​ക്ക​ട​വ് വ​ട്ട​ക്കാ​വു​ങ്ക​ൽ സു​രേ​ഷ്ബാ​ബു(ലാ​ൽ)വി​ന്‍റെ ക​ട​യി​ലാ​ണ് മോ​ഷ​ണം.
ഇ​ന്ന​ലെ പു​ല​ർ​ച്ചെ പ​ച്ച​ക്ക​റി വ​ണ്ടി വ​ന്ന സ​മ​യ​ത്ത് ക​ട​തു​റ​ക്കാ​നെ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണ​വി​വ​രം അ​റി​യു​ന്ന​ത്. വൈ​കു​ന്നേ​രം പ​ടു​ത​യി​ട്ട് മൂ​ടി ക​യ​ർ​കൊ​ണ്ട് കെ​ട്ടി​യാ​ണ് ക​ട​യ​ട​ച്ച​ത്. ഇ​ത് ന​ശി​പ്പി​ച്ചാ​ണ് ക​ട​യ്ക്കു​ള്ളി​ൽ മോ​ഷ്ടാ​വ് ക​യ​റി​യ​ത്. പൊ​ൻ​കു​ന്നം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

അ​പ​ക​ട
ഭീ​ഷ​ണിയായി
മ​ര​ങ്ങ​ൾ

മു​ണ്ട​ക്ക​യം: കോ​രു​ത്തോ​ട് - മു​ണ്ട​ക്ക​യം റൂ​ട്ടി​ൽ വ​രി​ക്കാ​നി​ക്ക് സ​മീ​പം ഓ​ട്ടോ​റി​ക്ഷ​യ്ക്ക് മു​ക​ളി​ൽ തെ​ങ്ങും ഒ​ടി​ഞ്ഞു​വീ​ണ് അ​പ​ക​ടം ന​ട​ന്ന പ്ര​ദേ​ശ​ത്ത് ഭീ​ഷ​ണി​യു​യ​ർ​ത്തി നി​ര​വ​ധി മ​ര​ങ്ങ​ൾ. ഏ​ത് നി​മി​ഷ​വും നി​ലം പ​തി​ക്കാ​വു​ന്ന അ​വ​സ്ഥ​യി​ൽ ഉ​ണ​ക്ക തെ​ങ്ങും ക​മു​കു​മെ​ല്ലാം പാ​ത​യോ​ടു ചേ​ർ​ന്നു നി​ൽ​പ്പു​ണ്ട്.
ഇ​തു​കൂ​ടാ​തെ വാ​ഹ​ന യാ​ത്ര​ക്കാ​ർ​ക്ക് ഭീ​ഷ​ണി​യാ​യി ക​ട​പു​ഴ​കി വീ​ഴാ​ൻ പാ​ക​ത്തി​ന് നി​ര​വ​ധി മ​ര​ങ്ങ​ളു​മു​ണ്ട്. മ​ഴ​ക്കാ​ല​ത്ത് ശ​ക്ത​മാ​യ കാ​റ്റി​ൽ തേ​ക്കും​കൂ​പ്പ് മേ​ഖ​ല​യി​ല​ട​ക്കം റോ​ഡി​ലേ​ക്ക് മ​ര​ങ്ങ​ൾ വീ​ഴു​ന്ന​ത് പ​തി​വാ​ണ്.
അ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​ക്കു​വാ​ൻ പാ​ത​യോ​ര​ത്ത് അ​പ​ക​ട ഭീ​ഷ​ണി​യി​ൽ നി​ൽ​ക്കു​ന്ന മ​ര​ങ്ങ​ൾ വെ​ട്ടി മാ​റ്റ​ണ​മെ​ന്നാ​വ​ശ്യം ശ​ക്ത​മാ​യി​രി​ക്കു​ക​യാ​ണ്.