ജി​ല്ലാ ക​ള​ക്ട​ർ പി.​കെ. ജ​യ​ശ്രീ​ക്ക്യാ​ത്ര​യ​യ​പ്പ് ന​ൽ​കി ജി​ല്ലാ വി​ക​സ​ന സ​മി​തി യോ​ഗം
Sunday, May 28, 2023 2:02 AM IST
കോ​​ട്ട​​യം: ജി​​ല്ലാ വി​​ക​​സ​​ന സ​​മി​​തി യോ​​ഗ​​ത്തി​​ൽ ജി​​ല്ലാ ക​​ള​​ക്ട​​ർ ഡോ. ​​പി.​​കെ. ജ​​യ​​ശ്രീ​​ക്ക് യാ​​ത്ര​യ​​യ​​പ്പ്. ജി​​ല്ലാ ക​​ള​​ക്ട​​റു​​ടെ അ​​ധ്യ​​ക്ഷ​​ത​​യി​​ൽ പു​​തി​​യ ജി​​ല്ലാ ആ​​സൂ​​ത്ര​​ണ​​സ​​മി​​തി സെ​​ക്ര​​ട്ടേ​​റി​​യ​​റ്റ് മ​​ന്ദി​​ര​​ത്തി​​ലെ കോ​​ൺ​​ഫ​​റ​​ൻ​​സ് ഹാ​​ളി​​ൽ ചേ​​ർ​​ന്ന ആ​​ദ്യ ജി​​ല്ലാ ആ​​സൂ​​ത്ര​​ണ​​സ​​മി​​തി യോ​​ഗ​​ശേ​​ഷ​​മാ​​യി​​രു​​ന്നു ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ളും ജി​​ല്ലാ ത​​ല ഉ​​ദ്യോ​​സ്ഥ​​രും ചേ​​ർ​​ന്നു യാ​​ത്ര​​യ​​യ​​പ്പ് ന​​ൽ​​കി​​യ​​ത്.

ച​​ട​​ങ്ങി​​ൽ തോ​​മ​​സ് ചാ​​ഴി​​കാ​​ട​​ൻ എം​​പി മു​​ഖ്യ പ്ര​​ഭാ​​ഷ​​ണം നി​​ർ​​വ​​ഹി​​ച്ചു. ചീ​​ഫ് വി​​പ്പ് ഡോ.​ ​എ​​ൻ. ജ​​യ​​രാ​​ജ്, എം​​എ​​ൽ​​എ​​മാ​​രാ​​യ സെ​​ബാ​​സ്റ്റ്യ​​ൻ കു​​ള​​ത്തു​​ങ്ക​​ൽ, ജോ​​ബ് മൈ​​ക്കി​​ൾ, ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​ന്‍റ് കെ.​​വി. ബി​​ന്ദു, എ​ഡി​എം. റെ​​ജി പി. ​​ജോ​​സ​​ഫ്, ജി​​ല്ലാ പ്ലാ​​നിം​​ഗ് ഓ​​ഫീ​​സ​​ർ ലി​​റ്റി മാ​​ത്യു, ജോ​​സ് കെ. ​​മാ​​ണി എം​​പി​​യു​​ടെ പ്ര​​തി​​നി​​ധി ജ​​യ്സ​​ൺ മാ​​ന്തോ​​ട്ടം എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു. ജി​​ല്ലാ വി​​ക​​സ​​ന സ​​മി​​തി​​യു​​ടെ ഉ​​പ​​ഹാ​​രം ഡോ. ​​പി.​​കെ. ജ​​യ​​ശ്രീ​​ക്ക് തോ​​മ​​സ് ചാ​​ഴി​​കാ​​ട​​ൻ എം​പി കൈ​​മാ​​റി. ചീ​​ഫ് വി​​പ്പ് ഡോ. ​​എ​​ൻ. ജ​​യ​​രാ​​ജ് മെ​​മ​​ന്‍റോ​​യും കൈ​​മാ​​റി. ജി​​ല്ല ക​​ള​​ക്ട​​ർ ഡോ. ​പി.​​കെ. ജ​​യ​​ശ്രീ മ​​റു​​പ​​ടി പ്ര​​സം​​ഗം നി​​ർ​​വ​​ഹി​​ച്ചു.