സ്പെ​​ഷ​​ൽ ഡ്രൈ​​വ്: ജി​​ല്ല​​യി​​ൽ വ്യാ​​പ​​ക പ​​രി​​ശോ​​ധ​​ന ന​​ട​​ത്തി
Sunday, May 28, 2023 2:02 AM IST
കോ​​ട്ട​​യം: ജി​​ല്ല​​യി​​ല്‍ ഇ​​ന്ന​​ലെ പോ​​ലീ​​സ്‌ ന​​ട​​ത്തി​​യ സ്പെ​​ഷ​​ൽ ഡ്രൈ​​വി​​ന്‍റെ ഭാ​​ഗ​​മാ​​യി ജി​​ല്ലാ പോ​​ലീ​​സ് ചീ​​ഫ് കെ. ​​കാ​​ർ​​ത്തി​​ക്കി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ വ്യാ​​പ​​ക പ​​രി​​ശോ​​ധ​​ന ന​​ട​​ന്നു. ഗു​​ണ്ട​​ക​​ൾ​​ക്കെ​​തി​​രേ​​യും ല​​ഹ​​രി​​വി​​രു​​ദ്ധ പ്ര​​വ​​ര്‍​ത്ത​​ന​​ങ്ങ​​ള്‍​ക്കെ​​തി​​രേ​​യും ശ​​ക്ത​​മാ​​യ നി​​യ​​മ​​ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കു​​ന്ന​​തി​​ന്‍റെ ഭാ​​ഗ​​മാ​​യാ​​ണ് പ​​രി​​ശോ​​ധ​​ന ന​​ട​​ത്തി​​യ​​ത്.

റൗ​​ഡി ലി​​സ്റ്റി​​ൽ ഉ​​ൾ​​പ്പെ​​ട്ട​​തും കാ​​പ്പ പോ​​ലു​​ള്ള നി​​യ​​മ ന​​ട​​പ​​ടി​​ക​​ൾ നേ​​രി​​ടു​​ന്ന​​തു​​മാ​​യ 300 ഓ​​ളം വ്യ​​ക്തി​​ക​​ളു​​ടെ വീ​​ടു​​ക​​ൾ പ​​രി​​ശോ​​ധി​​ക്കു​​ക​​യും ചെ​​യ്തു. വി​​വി​​ധ ആ​​ക്ടു​​ക​​ൾ പ്ര​​കാ​​രം 91 കേ​​സു​​ക​​ള്‍ ര​​ജി​​സ്റ്റ​​ര്‍ ചെ​​യ്യു​​ക​​യും വി​​വി​​ധ വാ​​റ​​ണ്ട് കേ​​സു​​ക​​ളി​​ല്‍ ഒ​​ളി​​വി​​ല്‍ ക​​ഴി​​ഞ്ഞി​​രു​​ന്ന 28 പേ​​രെ അ​​റ​​സ്റ്റ് ചെ​​യ്യു​​ക​​യും ചെ​​യ്തു. 171 ഓ​​ളം ലോ​​ഡ്ജു​​ക​​ളി​​ലും100 ഓ​​ളം വെ​​ടി​​മ​​രു​​ന്നു​​ക​​ള്‍ സൂ​​ക്ഷി​​ക്കു​​ന്ന ഇ​​ട​​ങ്ങ​​ളി​​ലും പ​​രി​​ശോ​​ധ​​ന ന​​ട​​ത്തി രേ​​ഖ​​ക​​ള്‍ പ​​രി​​ശോ​​ധി​​ച്ച് നി​​യ​​മ​​ലം​​ഘ​​ന​​ങ്ങ​​ൾ ന​​ട​​ന്നി​​ട്ടി​​ല്ല എ​​ന്ന് ഉ​​റ​​പ്പു​​വ​​രു​​ത്തു​​ക​​യും ചെ​​യ്തു.

കൂ​​ടാ​​തെ ബ​​സ്‌​​സ്റ്റാ​​ൻ​​ഡു​​ക​​ൾ, മാ​​ർ​​ക്ക​​റ്റു​​ക​​ൾ, റെ​​യി​​ൽ​​വേ സ്റ്റേ​​ഷ​​നു​​ക​​ൾ എ​​ന്നി​​വ കേ​​ന്ദ്രീ​​ക​​രി​​ച്ച് പ്ര​​ത്യേ​​കം മ​​ഫ്തി പോ​​ലീ​​സും ബൈ​​ക്ക് പെ​​ട്രോ​​ളിം​​ഗും നി​​യോ​​ഗി​​ച്ചി​​രു​​ന്നു. ജി​​ല്ല​​യി​​ലെ എ​​ല്ലാ ഡി​​വൈ​​എ​​സ്പി മാ​​രെ​​യും എ​​സ്എ​​ച്ച്ഓ മാ​​രെ​​യും പ​​ങ്കെ​​ടു​​പ്പി​​ച്ചു​​കൊ​​ണ്ടാ​​യി​​രു​​ന്നു പ​​രി​​ശോ​​ധ​​ന.