ക്ലീ​ൻ വേ​മ്പ​നാ​ട് പ​ദ്ധ​തി​ക്കു നാ​ളെ തു​ട​ക്കം
Sunday, May 28, 2023 2:02 AM IST
കു​മ​ര​കം: വേ​മ്പ​നാ​ട്ടു​കാ​യ​ലി​നെ പ്ലാ​സ്റ്റി​ക് വി​മു​ക്ത​മാ​ക്കു​ക എ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടു​കൂ​ടി കു​മ​ര​കം ഹൗ​സ് ബോ​ട്ട് ഓ​ണേ​ഴ്സ് സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക്ലീ​ൻ വേ​മ്പ​നാ​ട് പ​ദ്ധ​തി​ക്ക് തി​ങ്ക​ളാ​ഴ്ച തു​ട​ക്ക​മാ​വും.

വി​വി​ധ താേ​ടു​ക​ളി​ലൂ​ടെ വേ​മ്പ​നാ​ട്ടു​കാ​യ​ലി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തു​ന്ന പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ ഹൗ​സ് ബോ​ട്ടു​ക​ളി​ൽ ശേ​ഖ​രി​ച്ച് ക​ര​യി​ൽ എ​ത്തി​ക്കു​ന്ന​താ​ണ് പ​ദ്ധ​തി. ഇ​തി​നാ​യി ഒ​രു ല​ക്ഷ​ത്തോ​ളം രൂ​പ മു​ട​ക്കി വ​ല ഘ​ടി​പ്പി​ച്ച അ​ലൂ​മി​നി​യം തോ​ട്ടി​ക​ൾ എ​ല്ലാ ബോ​ട്ടു​ക​ളി​ലും സ​ജ്ജ​മാ​ക്കി ക​ഴി​ഞ്ഞു.

പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒ​മ്പ​തി​ന് ചീ​പ്പു​ങ്ക​ലി​ൽ കോ​ട്ട​യം ക​ള​ക്ട​ർ ഡോ.​പി.​കെ. ജ​യ​ശ്രീ നി​ർ​വ​ഹി​ക്കും. മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡ് എ​ൻ​വ​യോ​ൺ​മെ​ന്‍റ് എ​ൻ​ജി​നി​യ​ർ ബി​ജു, ഹൗ​സ് ബോ​ട്ട് ഓ​ണേ​ഴ്സ് സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് ഷ​നോ​ജ് ഇ​ന്ദ്ര​പ്ര​സ്ഥം, സെ​ക്ര​ട്ട​റി സോ​ജി ജെ. ​ആ​ലു​പ​റ​മ്പി​ൽ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ക്കും.